അഭിഷേക് ബച്ചന്‍റെയും ഐശ്വര്യ റായ് ബച്ചന്‍റെയും വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടെ നിമ്രത് കൗര്‍ നടത്തിയ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നു.
മുംബൈ: ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചന്‍റെയും ഐശ്വര്യ റായ് ബച്ചന്‍റെയും വിവാഹ മോചനം സംബന്ധിച്ച അഭ്യൂഹങ്ങളില്‍ കേന്ദ്രമായിരിക്കുന്ന ബോളിവുഡ് നടി നിമ്രത് കൗറിന്‍റെ പുതിയ അഭിമുഖം ശ്രദ്ധേയമാകുകയാണ്.
അതേ സമയം അഭിഷേകിന്‍റെയും ഐശ്വര്യ റായ് ബച്ചന്‍റെയും വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ കുറച്ച് നാളുകളായി പ്രചരിക്കുന്നുണ്ട്. ജൂലൈയിൽ നടന്ന അംബാനി വിവാഹത്തിൽ ദമ്പതികൾ വെവ്വേറെ എത്തിയതോടെയാണ് ഈ കിംവദന്തികൾ ശക്തമായത്. അതിനിടെയാണ് നടി നിമ്രത് കൗറുമായി അഭിഷേകിന് ബന്ധമുണ്ടെന്നും ഇതാണ് താര ദമ്പതികള്‍ക്കിടയിലെ പ്രശ്നം വഷളാക്കിയത് എന്നുമാണ് റിപ്പോര്‍ട്ട് വന്നത്.
undefined
ഇതിന് പിന്നാലെയാണ് നിമ്രത് കൗറിന്‍റെ പുതിയ പ്രതികരണം വന്നത്. അടുത്തിടെ സിറ്റഡല്‍: ഹണി ബണ്ണി എന്ന സീരിസിന്‍റെ പ്രീമിയറിനിടെയാണ് സൂം ടിവിയോട് നിമ്രിത് പ്രതികരിച്ചത്. വിവാഹം കഴിക്കാത്തത് എന്താണ് എന്ന ചോദ്യത്തിന് താന്‍ സിംഗിളാണ് എന്ന തരത്തിലാണ് നടി പ്രതികരിച്ചത്. ഈ ചോദ്യത്തിന് കൂടുതല്‍ പ്രതികരിക്കാനും അവര്‍ തയ്യാറായില്ല.
അതേ സമയം സിംഗിളായി തുടരുന്ന യുവതികള്‍ക്ക് തന്‍റെ കൈയ്യില്‍ ചില ടിപ്സ് ഉണ്ടെന്നും. താന്‍ സോളോ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നുവെന്നും നിമ്രിത് പ്രതികരിച്ചു.
അതേ സമയം അഭിഷേക് നിമ്രിത് ബന്ധത്തെ തള്ളികളഞ്ഞ് കഴിഞ്ഞ ദിവസം ബച്ചന്‍ കുടുംബത്തിലെ അടുത്ത വ്യക്തി പേര് വെളിപ്പെടുത്താതെ സൂമിനോട് പ്രതികരിച്ചിരുന്നു. അഭിഷേക് ബച്ചന്‍റെയും നിമ്രത് കൗറിന്‍റെയും ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികൾ ഈ വൃത്തം തള്ളിക്കളഞ്ഞു, അവരെ " അസംബന്ധവും, ദ്രോഹിക്കുന്നതും, ചവറ്റുകുട്ടയില്‍ ഇടേണ്ടതുമായ" ഒരു ഗോസിപ്പ് എന്നാണ് ഈ വൃത്തം ഇതിനെതിരെ പ്രതികരിച്ചത്.
"ഈ കിംവദന്തികളിൽ ഒരു കണിക പോലും സത്യമില്ല. എന്തുകൊണ്ടാണ് ആ സ്ത്രീ (നിമ്രത് കൗർ) ഇത്രയും വിവാദം ഉണ്ടായിട്ട് ഒരു നിഷേധ കുറിപ്പും ഈ വിവാദത്തില്‍ പുറപ്പെടുവിക്കാത്തത് എന്ന് ഞങ്ങൾ ആശ്ചര്യപ്പെടുന്നു. അഭിഷേക് ഇതിനകം തന്നെ മൗനം പാലിക്കുകയാണ്. തന്‍റെ ജീവിതത്തിൽ ഇപ്പോൾ സംഭവിക്കുന്ന ഈ വിവാദങ്ങളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കാൻ അദ്ദേഹം ഉദ്ദേശിക്കുന്നത്" ഈ വൃത്തം പറയുന്നു.
വിവാഹ മോചന അഭ്യൂഹങ്ങള്‍ ശക്തം; അതിനിടെ ഐശ്വര്യയും അഭിഷേകും വീണ്ടും സ്ക്രീനില്‍ ഒന്നിക്കുന്നു !