സിനിമ ഇറങ്ങിയപ്പോൾ ഉള്ളതിനേക്കാൾ മൂന്നിരട്ടി പ്രതികരണങ്ങൾ; കുടുംബവിളക്കിനെ കുറിച്ച് 'വേദിക'

By Web Team  |  First Published Dec 23, 2020, 8:47 AM IST

'ആകാശഗംഗ-2' എന്ന സിനിമയിൽ പ്രേതമായി എത്തി പ്രശംസ പിടിച്ചുപറ്റിയ താരമാണ് നടി ശരണ്യ ആനന്ദ്. ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളം മിനിസ്ക്രീനിലെ പ്രിയപ്പെട്ട താരമായി മാറാൻ ശരണ്യക്ക് കഴിഞ്ഞു. 


'ആകാശഗംഗ-2' എന്ന സിനിമയിൽ പ്രേതമായി എത്തി പ്രശംസ പിടിച്ചുപറ്റിയ താരമാണ് നടി ശരണ്യ ആനന്ദ്. ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളം മിനിസ്ക്രീനിലെ പ്രിയപ്പെട്ട താരമായി മാറാൻ ശരണ്യക്ക് കഴിഞ്ഞു. 'കുടുംബവിളക്കി'ലെ സിദ്ധാർഥ് എന്ന കഥാപാത്രത്തിന് പ്രണയഭാജനമായ 'വേദിക'യായി എത്തുന്ന ശരണ്യ നിരവധി ആരാധകരെയാണ് ഇതിനോടകം സ്വന്തമാക്കിയത്.

അടുത്തിടെ വിവാഹിതയായ നടി തന്റെ വേഷത്തെ കുറിച്ച് മനസു തുറക്കുകയാണ്. ഇ-ടൈംസിനോട് സംസാരിക്കുകയായിരുന്നു ശരണ്യ. തന്റേത് ഒരു നെഗറ്റീവ് വേഷമാണെന്ന് പറയാൻ കഴിയില്ലെന്ന് താരം പറയുന്നു. മറ്റു പരമ്പരകളിലെ കഥാപാത്രങ്ങളിൽ നിന്ന് വേദിക എങ്ങനെ വേറിട്ടു നിൽക്കുന്നുവെന്ന് ചിന്തിക്കണം.

Latest Videos

undefined

അവൾ വിവാഹിതനായ ഒരാളുമായി പ്രണയത്തിലാണ്. കുടുംബത്തെ പരിഗണിച്ച് സിദ്ധാർത്ഥിനെ തടയാൻ വേദിക ശ്രമിച്ച നിരവധി സംഭവങ്ങളുണ്ടായിരുന്നു. എന്നാൽ, സുമിത്രയുമായുള്ള അസന്തുഷ്ടമായ വിവാഹത്തെക്കുറിച്ച് പരാമർശിച്ച് സിദ്ധാർത്ഥ് ബന്ധം തുടരാൻ തീരുമാനിക്കുകയാണ്.

അവളുടെ യഥാർത്ഥ പ്രണയത്തിനായി പോരാടുന്ന ഒരു സാധാരണ സ്ത്രീ മാത്രമാണ് വേദിക. ഇപ്പോൾ അവൾ സുമിത്രയോട് പ്രതികാരബുദ്ധിയോടെയാണ് പെരുമാറുന്നത്, പക്ഷേ പലപ്പോഴും അവളെ വളരെയധികം അപമാനിച്ചതിന് ശേഷമാണ് അങ്ങനെ ചെയ്യുന്നത്. വേദികയുടെ കഥാപാത്രത്തിൽ നെഗറ്റീവ് ഷേഡുകൾ ഉണ്ട്, മികച്ച കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ അത്തരം  കഥാപാത്രങ്ങൾ വേണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

പ്രേക്ഷകരിൽ നിന്ന് തനിക്ക് ലഭിച്ച പ്രതികരണത്തെക്കുറിച്ച് സംസാരിക്കവെ സരണ്യ, തന്റെ സിനിമകളേക്കാൾ കൂടുതൽ പരമ്പര ശ്രദ്ധ നേടിത്തന്നിട്ടുണ്ടെന്നും തുറന്നുപറഞ്ഞു. കഥാപാത്രത്തെ എങ്ങനെ സ്വീകരിക്കുമെന്ന തോന്നലുണ്ടായിരുന്നു. എന്നാൽ ദിവസങ്ങൾക്കകം എനിക്ക് നല്ല റിവ്യൂകൾ കിട്ടിത്തുടങ്ങി. സിനിമയിറങ്ങിയപ്പോൾ ഉള്ളതിനേക്കാൾ മൂന്നിരട്ടി പ്രതികരണങ്ങൾ പരമ്പരയിലൂടെ തേടിയെത്തിയെന്നും ശരണ്യ മനസു തുറന്നു.

click me!