ചിത്രത്തിനെ കുറിച്ചും, നെയ്മറിനെ കണ്ടെത്തനായി നടത്തിയ തിരച്ചിലുകളെ കുറിച്ചും അണിയറപ്രവർത്തകർ സംസാരിക്കുന്ന വീഡിയോ ഇന്റർവ്യൂ വി സിനിമാസ് ഇന്റർനാഷനലിന്റെ യൂട്യൂബ് ചാനലിൽ പുറത്തുവിട്ടിട്ടുണ്ട്.
കൊച്ചി: ലോക സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു നാടൻ നായയെ കേന്ദ്ര കഥാപാത്രമാക്കി ഇറക്കുന്ന സിനിമയാണ് "നെയ്മർ". നായകുട്ടിയുടെ കുസൃതിത്തരങ്ങളും ഇമോഷണൽ സീക്യോൻസുകൾക്കുമൊപ്പം ട്രെയിനിങ് സിദ്ദിച്ചിട്ടുള്ള ബ്രീഡ് നായകുട്ടികൾക്ക് മാത്രം ചെയ്യാനാകുന്ന തരത്തിലുള്ള രംഗങ്ങളും നെയ്മർ എന്ന നാടൻ നായക്കുട്ടി ഈ ചിത്രത്തിനായി ചെയ്തിട്ടുണ്ട് .
നാടൻ നായകുട്ടിയെ കൊണ്ട് ഈ സിനിമ സാധിക്കുമോ ? ഈ സ്ക്രിപ്റ്റിന് ട്രെയിനിങ് കിട്ടിയിട്ടുള്ള ഏതെങ്കിലും ഡോഗ് പോരെ ? തുടങ്ങിയ പല എതിരഭിപ്രായങ്ങളും സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ടൈമിൽ സംവിധായകനും കൂടെയുള്ളവരും കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ നെയ്‍മർ എന്ന ചിത്രം ചെയ്യേണ്ടത് ഒരു നാടൻ നായയായിരിക്കണം എന്നത് സംവിധായകൻ സുധിയുടെ ഉറച്ച തീരുമാനമായിരുന്നു. അതിനു പറ്റിയ ഒരു നാടൻ നായയെ കണ്ടെത്തുക എന്നത് ശ്രമകരമായ ഒരു ദൗത്യം തന്നെയായിരുന്നു.
undefined
ചിത്രത്തിനെ കുറിച്ചും, നെയ്മറിനെ കണ്ടെത്തനായി നടത്തിയ തിരച്ചിലുകളെ കുറിച്ചും അണിയറപ്രവർത്തകർ സംസാരിക്കുന്ന വീഡിയോ ഇന്റർവ്യൂ വി സിനിമാസ് ഇന്റർനാഷനലിന്റെ യൂട്യൂബ് ചാനലിൽ പുറത്തുവിട്ടിട്ടുണ്ട്.
വി സിനിമാസ് ഇന്റർനാഷനലിന്റെ ബാനറിൽ നവാഗത സംവിധായകൻ സുധി മാഡിസനാണ് കഥയും സംവിധാനവും പൂർത്തീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ , മലയാളത്തിലെ ഹിറ്റ് കോംബോയായ് മാറിയ മാത്യു - നസ്ലിൻ എന്നിവർക്കൊപ്പം വിജയ രാഘവൻ, ഷമ്മി തിലകൻ,ജോണി ആന്റണി തുടങ്ങിയവരും അണിനിരക്കുന്നു.
മലയാളം - തമിഴ് പശ്ചാത്തലത്തിൽ പറയുന്ന ചിത്രത്തിന്റെ തിരക്കഥ പൂർത്തീകരിച്ചിരിക്കുന്നത് ആദർശും പോൾസനും ചേർന്നാണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള നെയ്മർ മൂവിയുടെ സംഗീതം ഷാൻ റഹ്മാനും ബിജിഎം ഗോപി സുന്ദറും നിർവഹിച്ചിരിക്കുന്നു. എൺപത് ദിവസമെടുത്ത് ചിത്രീകരണം പൂർത്തീകരിച്ച പടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് സിനിമോട്ടോഗ്രാഫർ ആൽബി ആന്റണിയാണ്. ഇന്ത്യൻ സിനിമയിൽ ചർച്ചചെയ്യപ്പെട്ട സാങ്കേതികപരമായി മുന്നിട്ട് നിന്ന ചിത്രമായിരുന്നു കാന്താര. ഈ ചിത്രത്തിന്റെ സിനിമയുടെ വി എഫ് എക്സ് നിർവഹിച്ചിരിക്കുന്ന 'ലവകുശ' തന്നെയാണ് നെയ്മറിന്റെയും വി എഫ് എക്സ് സംവിധാനം പൂർത്തീകരിച്ചിരിക്കുന്നത്.
ദേശീയ പുരസ്‌കാര ജേതാവ് വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ ശബ്ദ മിശ്രണം . നിമേഷ് താനൂർ കലാസംവിധാനം നിർവഹിക്കുന്ന നെയ്മറിന്റെ എഡിറ്റിങ് നൗഫൽ അബ്‌ദുള്ളയാണ് . ഫീനിക്സ് പ്രഭു ആക്ഷൻ കോറോയോഗ്രഫി നിർവഹിച്ച ചിത്രത്തിന്റെ സ്റ്റിൽസ് - ജസ്റ്റിൻ ജെയിംസുമാണ് . നെയ്മറിന്റെ കോസ്റ്യൂം -മഞ്ജുഷ രാധാകൃഷ്ണനും മേക്കപ്പ് - രഞ്ജിത്ത് മണലിപറമ്പിലും നിർവഹിച്ചിരിക്കുന്നു. ജിനു പി.കെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറും, ഉദയ് രാമചന്ദ്രൻ എക്‌സിക്യുട്ടിവ് പ്രൊഡ്യൂസറുമാണ്.
ലിജോ സൃഷ്ടിച്ച ലോകം; 'മലൈക്കോട്ടൈ വാലിബന്‍' വമ്പൻ അപ്ഡേറ്റുമായി മോഹൻലാൽ
ഏഷ്യാനെറ്റിന്‍റെ വിഷുദിന പ്രത്യേക ചലച്ചിത്രങ്ങള്‍