അന്ന് ആളും ആരവവും ഇല്ലാതെ അവഗണിച്ചു; ബീസ്റ്റ് മൂലം ഏയറിലായി: ജയിലര്‍ വിജയം നെല്‍സണ്‍ എന്ന ഫീനിക്സ്

By Web Team  |  First Published Aug 11, 2023, 10:38 AM IST

ശരിക്കും യൂട്യൂബ് റിവ്യൂ ചാനലുകളിലും, ട്രോള്‍ പേജുകളിലും നെല്‍സണ്‍ എന്ന സംവിധായകനെ ഏയറിലാക്കി എന്ന് പറയുന്നതാണ് സത്യം. ആ സമയത്ത് ചെന്നൈയില്‍ ഒരു ഫിലിം അവാര്‍ഡ് നൈറ്റില്‍ ലോകേഷ് കനകരാജിനും, നെല്‍സണും ലഭിച്ച സ്വീകരണം ഏറെ ചര്‍ച്ചയായി.


ചെന്നൈ: ബീസ്റ്റ് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നെല്‍സണ്‍ രജനികാന്തിനോട് ജയിലറിന്‍റെ കഥ പറയുന്നത്. പതിനൊന്ന് മണിക്ക് തന്‍റെ വീട്ടില്‍ എത്താന്‍ രജനി അപ്പോയിമെന്‍റ് നല്‍കി. സമയക്രമം പാലിക്കുന്നതില്‍ സൂപ്പര്‍താരം അതീവ ശ്രദ്ധ ചെലുത്താറുമുണ്ട്. എന്നാല്‍ നെല്‍സണ്‍ എത്തിയത് 12 മണിയോടെ. എന്നാല്‍ സൂപ്പര്‍താരത്തിന് മുന്നിലിരിക്കുന്ന ഭാവ വ്യത്യാസമോ, പേടിയോ ഒന്നും ഉണ്ടായിരുന്നില്ല. ഒരു കാപ്പി കിട്ടുമോ എന്ന് ചോദിച്ചു. ഇതാണ് ജയിലര്‍ എന്ന ചിത്രത്തിലേക്കുള്ള ആദ്യ കാല്‍വയ്പ്പ്. ജയിലര്‍ എന്ന സിനിമ വന്‍ വിജയത്തിലേക്ക് നീങ്ങുമ്പോള്‍ ചാരത്തില്‍ നിന്നും ഉയര്‍ന്നുവന്ന ഫീനിക്സ് പക്ഷിയെപ്പോലെ നെല്‍സണ്‍ ദിലീപ് കുമാര്‍ എന്ന സംവിധായകന്‍റെ കൂടി വിജയമാണിത്.

ചിമ്പുവിനെ വച്ച് എടുത്ത ചിത്രം നാലുവര്‍ഷത്തോളം പിന്നാലെ നടന്നിട്ടും ഷൂട്ടിംഗ് ഏറെ കഴിഞ്ഞിട്ടും ഒന്നും ആകാതെ ഉപേക്ഷിച്ചു. വീണ്ടും ടിവി പ്രോഗ്രാം പ്രൊഡ്യൂസറായി മാറിയ വ്യക്തിയാണ് നെല്‍സണ്‍. എന്നാല്‍ ശിവ കാര്‍ത്തികേയന്‍ അടക്കം സിനിമ രംഗത്ത് സുഹൃത്തുക്കള്‍ ഏറെയുണ്ടായിരുന്നു. കന എന്ന പേരില്‍ ശിവ കാര്‍ത്തികേയന്‍ നിര്‍മ്മിച്ച് അഭിനയിച്ച ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ ചെയ്ത റോളിന്‍റെ പേര് ശ്രദ്ധിച്ചാല്‍ മതി അവര്‍ തമ്മിലുള്ള സൌഹൃദം അറിയാന്‍. നെല്‍സണെ ആദ്യശ്രമത്തിലെ പരാജയത്തിന് ശേഷം ലൈക്ക പ്രൊഡക്ഷനില്‍ ഒരു കഥ പറയാന്‍ ഉന്തിവിട്ടത് സംഗീത സംവിധായകന്‍ അനിരുദ്ധാണ്. അങ്ങനെയാണ് കൊലമാവ് കോകില സംഭവിക്കുന്നത്. 

Latest Videos

undefined

തന്‍റെതായ ഒരു ശൈലിയില്‍ പടം എടുക്കുന്നയാളാണ് നെല്‍സണ്‍. തീയറ്ററില്‍ വരുന്ന പ്രേക്ഷകനെ എന്‍റര്‍ടെയ്ന്‍ ചെയ്യിപ്പിക്കുക എന്നതാണ് ലക്ഷ്യം. കൊലമാവ് കോകിലയില്‍ നയന്‍താര പോലെ ഒരു നടിയുമായി യോഗി ബാബുവിന് ഒരു റൊമാന്‍റിക് ട്രാക്ക് വച്ച് അടക്കം നെല്‍സണ്‍ ചെയ്ത പരീക്ഷണം അന്ന് തീയറ്ററില്‍ കൈയ്യടി നേടിയതാണ്. സീരിയസ് രംഗത്തില്‍ പോലും പ്രേക്ഷകനെ ചിരിപ്പിക്കുന്ന ബ്ലാക്ക് ഹ്യൂമര്‍ ഇല്ലാത്ത ഒരു ചിത്രവും ഇല്ല നെല്‍സണ്‍ന്‍റെ കരിയറില്‍. 

ഡോക്ടര്‍ എന്ന അടുത്ത സുഹൃത്തായ ശിവകാര്‍ത്തികേയനെ വച്ച് ചെയ്ത പടം 100 കോടി ക്ലബില്‍ കയറിയതോടെ നെല്‍സണ്‍ വിലയേറിയ സംവിധായകനായി. പിന്നാലെയാണ് ബീസ്റ്റ് എത്തുന്നത്. സണ്‍ പിക്ചേര്‍സ് പ്രൊഡ്യൂസേര്‍സ്, വിജയ് നായകന്‍ വന്‍ പ്രതീക്ഷയായിരുന്നു ചിത്രം. ബീസ്റ്റ് ഇറങ്ങും മുന്‍പ് തന്നെ നെല്‍സണ്‍ അടുത്തത് രജനി പടം എന്ന് അനൌണ്‍സ് ചെയ്തിരുന്നു. 2022 ല്‍ കെജിഎഫ് 2ന് ഒപ്പമാണ് ബീസ്റ്റ് ഇറങ്ങിയത്. ചിത്രത്തിന് ലഭിച്ചത് അത്രയും മോശം റിവ്യൂ ആയിരുന്നു. 

ശരിക്കും യൂട്യൂബ് റിവ്യൂ ചാനലുകളിലും, ട്രോള്‍ പേജുകളിലും നെല്‍സണ്‍ എന്ന സംവിധായകനെ ഏയറിലാക്കി എന്ന് പറയുന്നതാണ് സത്യം. ആ സമയത്ത് ചെന്നൈയില്‍ ഒരു ഫിലിം അവാര്‍ഡ് നൈറ്റില്‍ ലോകേഷ് കനകരാജിനും, നെല്‍സണും ലഭിച്ച സ്വീകരണം ഏറെ ചര്‍ച്ചയായി. ലോകേഷിനെ രാജകീയമായി സ്വീകരിച്ചപ്പോള്‍, എല്ലാവരാലും അവഗണിക്കപ്പെട്ട്  നെല്‍സണ്‍ നടന്നുവരുന്ന ചിത്രം അന്ന് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായി.

ബീസ്റ്റിന്‍റെ പരാജയം പിന്നെയും നെല്‍സണെ ബാധിച്ചു. രജനികാന്തുമായി അടുത്ത വൃത്തങ്ങള്‍ രജനിയെ നെല്‍സണ്‍ ചിത്രം ചെയ്യുന്നതില്‍ നിന്നും തടയാന്‍ ശ്രമിച്ചു. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം രജനിയുടെ പല ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ഒരു പ്രമുഖ സംവിധായകന്‍ താന്‍ സംവിധാന മേല്‍നോട്ടം വഹിക്കാം എന്ന് രജനിയോട് പറഞ്ഞത്രെ. എന്നാല്‍ ബീസ്റ്റ് മോശം റിവ്യൂകള്‍ ലഭിച്ചിട്ടും നെല്‍സണെ തള്ളിപ്പറയാന്‍ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേര്‍സ് തയ്യാറായില്ല. ബീസ്റ്റ് സാമ്പത്തിക വിജയമാണ്. അതിനാല്‍ നെല്‍സണില്‍ വിശ്വാസം അര്‍പ്പിക്കാനായിരുന്നു അവരുടെ തീരുമാനം. അതേ തീരുമാനത്തോടൊപ്പം രജനിയും നിന്നും.

പിന്നീട് അദ്ധ്വാനത്തിന്‍റെ നാളുകളായിരുന്നു നെല്‍സണ്‍. ഒരുഘട്ടത്തില്‍ ഉറക്കം പോലും ഇല്ലാതെ ചിത്രത്തിന്‍റെ ജോലികള്‍ ചെയ്തിരുന്ന നെല്‍സണെ രജനി വിളിച്ച് ഉപദേശിച്ചുവെന്ന് പോലും അക്കാലത്ത് കഥ വന്നു. എന്തായാലും തന്‍റെ ശക്തമായ ഏരിയയില്‍ രജനിയെ ഉള്‍പ്പെടുത്തി ഒരു ഗംഭീര ചിത്രം ഒരുക്കാന്‍ നെല്‍സണിന് സാധിച്ചു എന്നതാണ് ഇപ്പോള്‍ കോളിവുഡ് പറയുന്നത്. 

ജയിലര്‍ ഓഡിയോ ലോഞ്ചില്‍ രജനി ഒരു കാര്യം പറഞ്ഞിരുന്നു. ബീസ്റ്റ് പരാജയമായിരിക്കാം. എന്നാല്‍ നെല്‍സണില്‍ വിശ്വാസം ഉണ്ട്. ചിലപ്പോള്‍ ചില സംവിധായകര്‍ തിരഞ്ഞെടുക്കുന്ന സബ്ജക്ട് പരാജയപ്പെടാം, പക്ഷെ ഒരിക്കലും ആ സംവിധായകന്‍ പരാജയം എന്ന് പറയാന്‍ കഴിയില്ല. അത്തരം ഒരു സംവിധായകനാണ് നെല്‍സണ്‍. അണ്ണാത്തെ എന്ന ചിത്രത്തിന്‍റെ പരാജയത്തിന് ശേഷം ഒരു ഇടവേളയെടുത്ത രജനിക്കും, ബീസ്റ്റ് എന്ന ചിത്രം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും നെല്‍സണ്‍ എന്ന സംവിധായകനും ഉയര്‍ത്തഴുന്നേല്‍ക്കുന്ന ചിത്രമാണ് ജയിലര്‍. 

"മലയാളത്തില്‍ എന്താ ഇത് കിട്ടാത്തത്"; ചര്‍ച്ചയായി മോഹന്‍ലാലിന്‍റെ ജയിലറിലെ 'മാത്യു'.!

ജയിലറില്‍ രജനിക്കൊപ്പം കട്ട വില്ലനായി തകര്‍ത്ത് വിനായകന്‍; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ഇടവേള ബാബുവിന്

asianet news live

click me!