മറ്റൊരു ഗ്യാലക്‌സിയിലേക്കുള്ള കവാടമോ; സൗരയൂഥത്തിനരികെ നിഗൂഢ ടണല്‍ കണ്ടെത്തി

By Web Team  |  First Published Nov 16, 2024, 9:37 AM IST

ഭൂമിയില്‍ നിന്ന് 1.5 മില്യണ്‍ കിലോമീറ്റര്‍ അകലെയുള്ള നിഗൂഢ ടണലാണ് കണ്ടെത്തിയിരിക്കുന്നത്


പ്രപഞ്ചം നമ്മള്‍ ഉദ്ദേശിക്കുന്ന ആളേയല്ല എന്ന് പൊതുവേ പറയാറുണ്ട്. ഇതിനൊരു പുതിയ തെളിവ് കൂടി ശാസ്ത്രലോകം പുറത്തുവിട്ടിരിക്കുകയാണ്. ഭൂമിയില്‍ നിന്ന് 1.5 മില്യണ്‍ കിലോമീറ്റര്‍ അകലെയുള്ള നിഗൂഢ ബഹിരാകാശ ടണലിനെ കുറിച്ചുള്ള കണ്ടെത്തലാണ് പുതിയ ആകാംക്ഷ സൃഷ്ടിക്കുന്നത്. 

നമ്മുടെ സൗരയൂഥത്തിനോട് ചേര്‍ന്നുള്ള ഒരു കോസ്‌മിക് ടണലാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത് എന്ന് ആസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്‌സ് പ്രസിദ്ധീകരിച്ച പഠനം പറയുന്നു. സൗരയൂഥത്തിന് സമീപത്തായി ചൂടേറിയ വാതകങ്ങള്‍ നിറഞ്ഞുള്ള ലോക്കല്‍ ഹോട്ട് ഹബിളിന്‍റെ (എല്‍എച്ച്ബി) ഭാഗമാണ് ഇതെന്ന് പഠനത്തില്‍ പറയുന്നു. പ്രപഞ്ചത്തിലെ മറ്റ് ഗ്യാലക്‌സികളിലേക്കുള്ള കവാടമായിരിക്കാം ഇതെന്ന് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നതായി സ്പേസ് ഡോട് കോമിന്‍റെ വാര്‍ത്തയില്‍ വിശദീകരിക്കുന്നു. 

Latest Videos

undefined

എന്താണ് ലോക്കല്‍ ഹോട്ട് ഹബിള്‍

ലോക്കൽ ഹോട്ട് ബബിൾ എന്ന ആശയത്തിന് 50 വര്‍ഷത്തെ പഴക്കമുണ്ട്. ബഹിരാകാശത്തെ അസാധാരണമായ എക്‌സ്‌-റേ വികിരണങ്ങളെ കുറിച്ച് വിശദീകരിക്കാനാണ് ശാസ്ത്രജ്ഞര്‍ ഈ പ്രയോഗം ആദ്യമായി ഉപയോഗിച്ചത്. നമുക്ക് ചുറ്റുമുള്ള സാന്ദ്രത കുറഞ്ഞ പ്രദേശം വാതക മേഘങ്ങളാൽ തടയപ്പെടാതെ എക്സ്-കിരണങ്ങളെ കടന്നുപോകാൻ അനുവദിക്കുമെന്നായിരുന്നു ആദ്യ സിദ്ധാന്തങ്ങള്‍. എന്നാല്‍ ലോക്കൽ ഹോട്ട് ബബിൾ ശൂന്യമായ ഒരു ഇടമല്ലെന്നും നമ്മുടെ ഗ്യാലക്‌സിയുടെ വളരെ സജീവമായ ഒരു പ്രദേശമാണ് ലോക്കൽ ഹോട്ട് ബബിൾ എന്നുമാണ് പുതിയ സിദ്ധാന്തങ്ങള്‍. 

നമ്മുടെ സൗരയൂഥത്തിന് ചുറ്റും നൂറുകണക്കിന് പ്രകാശവർഷം വിസ്‌തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന നേർത്ത ചൂടുള്ള വാതകത്തിന്‍റെ വിശാലമായ പ്രദേശത്തെയാണ് ലോക്കൽ ഹോട്ട് ബബിൾ എന്ന് വിളിക്കുന്നത്. ഏകദേശം 14 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് വാതകങ്ങള്‍ പുറംതള്ളുന്ന ഒന്നിലേറെ സൂപ്പര്‍നോവ സ്ഫോടനങ്ങളുടെ ഫലമായി രൂപപ്പെട്ടതാണ് ഇതെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ഈ ലോക്കൽ ഹോട്ട് ബബിളിനെ കുറിച്ച് ഏറെക്കാലമായി ശാസ്ത്രജ്ഞർക്ക് അറിവുണ്ടെങ്കിലും ഇതിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഇന്‍റർസ്റ്റെല്ലാർ ടണലിനെ കുറിച്ച് ആദ്യമായാണ് വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്. 

കണ്ടെത്തിയത് ഇറോസിറ്റ 

ഭൂമിയില്‍ നിന്ന് വിദൂരത്തില്‍ സ്ഥാപിച്ചിട്ടുള്ള ഇറോസിറ്റ (eROSITA) ദൂരദര്‍ശിനിയിലെ എക്‌സ്‌-റേ വികിരണങ്ങളാണ് ബഹിരാകാശ ടണല്‍ കണ്ടെത്തിയത്. ഇതോടെ ലോക്കൽ ഹോട്ട് ബബിളിനെ കുറിച്ച് കൂടുതല്‍ വ്യക്തത ശാസ്ത്രജ്ഞര്‍ക്ക് ലഭിക്കുകയും ചെയ്തു. ലോക്കല്‍ ഹോട്ട് ബബിളിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ഇറോസിറ്റക്ക് കഴിയും എന്നാണ് പ്രതീക്ഷ. 

Read more: കവിളൊട്ടി മെലിഞ്ഞുണങ്ങിയ ചിത്രം; ആരോഗ്യനില മോശമായെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി സുനിത വില്യംസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!