1250 ദിർഹം ശമ്പളം, സൗജന്യ താമസസൗകര്യം, വിസ, ഇൻഷുറൻസ്; യുഎഇയിലെ ഒഴിവുകളിലേക്ക് വാക് ഇൻ ഇന്‍റർവ്യൂ ഉടൻ

By Web TeamFirst Published Oct 27, 2024, 4:10 PM IST
Highlights

ശമ്പളം കൂടാതെ ഓവർടൈം അലവൻസും ലഭിക്കും.

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യുഎഇയിലേക്ക് ഓട്ടോകാഡ് ഡ്രാഫ്റ്റ്‌സ്മാൻ (ഇലക്ട്രിക്കൽ) ഒഴിവുകളിലേക്ക്‌  2024 നവംബർ 6 ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. 

ഇലക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ ഐടിഐ അഥവാ ഡിപ്ലോമയും Autocad,  RIVET  എന്നിവയിൽ ട്രെയിനിങ്ങും ഉള്ളവർക്കു പങ്കെടുക്കാം. 21 വയസ്സാണ് കുറഞ്ഞ പ്രായപരിധി. 1250 ദിർഹം ശമ്പളം. കൂടാതെ ഓവർടൈം അലവൻസും ലഭിക്കും. താമസസൗകര്യം, വിസ, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും. രണ്ടു വർഷത്തേക്കാണ് കരാർ. 

Latest Videos

Read Also -  യുഎഇയിൽ തൊഴിലവസരം; 310 ഒഴിവുകൾ, സ്റ്റൈപെൻഡും ഓവർടൈം അലവൻസും, താമസസൗകര്യവും വിസയും ഇൻഷുറൻസും സൗജന്യം

താല്പര്യമുള്ളവർ  ബയോഡേറ്റ, പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 2024 നവംബർ 6 ന് രാവിലെ 11 മണിക്ക് ODEPC Training centre, Floor 4, Tower 1, Inkel Business Park (Near TELK), Angamaly എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്‌. വിശദ വിവരങ്ങൾക്ക്  www.odepc.kerala.gov.in എന്ന വെബ് സൈറ്റ്  സന്ദർശിക്കുക. ഫോൺ -0471-2329440/41/42/43/45; Mob: 77364 96574. ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ല. ഈ റിക്രൂട്ട്മെൻറിന് സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണെന്ന് അധികൃതർ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!