വന്ദേഭാരത് ദൗത്യം: മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം; കേരളത്തിലേക്ക് 76 സർവ്വീസുകൾ

By Web Team  |  First Published Jun 11, 2020, 6:07 AM IST

നാൽപത്തി മൂന്ന് രാജ്യങ്ങളിലേക്കായി 386 സർവീസുകളാണ് മൂന്നാം ഘട്ടത്തിൽ ഉള്ളത്. 76 സർവ്വീസുകൾ കേരളത്തിലേക്കുണ്ട്. 


ദുബായ്: വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിൻറെ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം. നാൽപത്തി മൂന്ന് രാജ്യങ്ങളിലേക്കായി 386 സർവീസുകളാണ് മൂന്നാം ഘട്ടത്തിൽ ഉള്ളത്. 76 സർവ്വീസുകൾ കേരളത്തിലേക്കുണ്ട്. 

ജുലൈ ഒന്നോടെ മൂന്നാം ഘട്ടം പൂർത്തിയാകുമ്പോൾ തിരികെ കൊണ്ടുവരാനാകുന്നത് ആകെ രജിസ്റ്റർ ചെയ്തവരിൽ 45 ശതമാനത്തോളം പേരെ മാത്രം. ചാർട്ടേഡ് ഫ്ലൈറ്റുകളിലെ നിരക്ക് വർധനയും കൂടുതൽ സ്വകാര്യ വിമാനങ്ങളെ ദൗത്യത്തിൻറെ ഭാഗമാക്കാത്തതും പ്രവാസികളുടെ മടക്കത്തിന് പ്രതിസന്ധിയാകുന്നുണ്ട്. 

Latest Videos

undefined

Read more: പ്രവാസികള്‍ക്ക് ആശ്വാസം; വന്ദേഭാരത് മിഷന്‍ മൂന്നാം ഘട്ടത്തിൽ കൂടുതൽ വിമാനങ്ങൾ

വന്ദേഭാരത് മിഷന്റെ ഭാഗമായി ഇതുവരെ എഴുപതിനായിരത്തോളം ഇന്ത്യക്കാരെ തിരികെയെത്തിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. ആഭ്യന്തര വിമാന സർവ്വീസ് തുടങ്ങി ഇതുവരെ എട്ട് ലക്ഷം പേർ യാത്ര ചെയ്തതായും മന്ത്രി വ്യക്തമാക്കി. 

Read more: 'ചാർട്ടേഡ് വിമാനമുണ്ടോ ഇനി?', പ്രവാസിയോട് അങ്ങോട്ട് വിവരം തിരക്കി മന്ത്രി ജലീൽ

click me!