ഉമ്മുൽഖുവൈന്‍ ഭരണാധികാരിയുടെ മാതാവ് അന്തരിച്ചു; മൂന്ന് ദിവസത്തെ ദുഃഖാചരണം

ശൈഖ ഹെസ്സ അന്തരിച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. 

Umm Al Quwain Rulers mother passed away

ഉമ്മുൽഖുവൈൻ: യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുൽഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ റാഷിദ് അല്‍ മുല്ലയുടെ മാതാവ് ശൈഖ ഹെസ്സ ബിന്‍ത് ഹുമൈദ് ബിന്‍ അബ്ദുൾ റഹ്മാന്‍ അല്‍ ഷംസി അന്തരിച്ചു. ശൈഖ ഹെസ്സയുടെ നിര്യാണത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഈ ദിവസങ്ങളിൽ ദേശീയ പതാകകൾ താഴ്ത്തിക്കെട്ടും. ഉമ്മുൽഖുവൈനിലെ അൽ റാസ് ഏരിയയിലുള്ള ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മുഅല്ല പള്ളിയിൽ ഉച്ച നമസ്കാരത്തിന് ശേഷം മൃതദേഹം ഖബറടക്കും.

Latest Videos

Read Also -  ഒമാനില്‍ ഇന്ന് ചെറിയ പെരുന്നാൾ; ആശംസകൾ നേര്‍ന്ന് ഭരണാധികാരി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!