സബ്ഖത് അൽ സാഗിൻ പ്രദേശത്ത് അനധികൃതമായി ഉപ്പ് നിര്‍മ്മിച്ചവര്‍ പിടിയില്‍.
ദോഹ: ഖത്തറിൽ അനധികൃത ഉപ്പ് നിർമാണം നടത്തിയ സംഘത്തെ പിടികൂടി പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം. മധ്യമേഖലയിലെ സബ്ഖത് അൽ സാഗിൻ പ്രദേശത്തുവെച്ചാണ് അനധികൃതമായി ഉപ്പ് നിർമാണം നടത്തിയ സംഘത്തെ പിടികൂടിയത്. പ്രകൃതി വിഭവങ്ങൾ നിയമവിരുദ്ധമായി കടത്തിയതിന്റെ പേരിൽ നിയമലംഘകർക്കെതിരെ നടപടി സ്വീകരിച്ചതായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിനു കീഴിലെ വന്യജീവി സംരക്ഷണ വിഭാഗം അറിയിച്ചു.
ദിവസങ്ങൾക്ക് മുമ്പ് അൽ കറാന യിലെ പരിസ്ഥിതി സംരക്ഷണ മേഖലയിൽ അതിക്രമിച്ചു കയറി കെട്ടിടാവശിഷ്ടങ്ങൾ തള്ളിയ ലോറി ഡ്രൈവർക്കെതിരെയും പരിസ്ഥിതി മന്ത്രാലയം നടപടി സ്വീകരിച്ചിരുന്നു. പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിന്റെയും ഭാഗമായി ശക്തമായ പരിശോധനയാണ് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം നടത്തിവരുന്നത്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ആവർത്തിച്ചു.
Read Also - വക്ര മെട്രോ സ്റ്റേഷനിൽ നിന്ന് പുതിയ ലിങ്ക് ബസ് സർവീസ് ആരംഭിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം