111 റണ്‍സ് പ്രതിരോധിക്കാനാായി ഇറങ്ങുമ്പോള്‍ ഇത്തരമൊരു പിഴവ് പഞ്ചാബിനെ ഞെട്ടിക്കുകയും ചെയ്തു.
മുള്ളൻപൂര്‍: ഐപിഎല്ലില്‍ ഇന്നലെ നടന്ന പഞ്ചാബ് കിംഗ്സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടത്തില്‍ ഫീൽഡിംഗിനിടെ പഞ്ചാബിന്‍റെ ഓസീസ് താരം സേവിയര്‍ ബാര്‍ട്‌ലെറ്റിന് സംഭവിച്ചത് ഭീമാബദ്ധം. 111 റണ്‍സ് പ്രതിരോധിക്കാനിറങ്ങിയ പഞ്ചാബിനിതിരെ ഏഴ് ഓവറില്‍ 60-2 എന്ന മികച്ച നിലയിലായിരുന്നു കൊല്‍ക്കത്ത. പവര്‍ പ്ലേ പിന്നിട്ടതോടെ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യർ, യുസ്‌വേന്ദ്ര ചാഹലിനെ പന്തെറിയാനായി വിളിച്ചു.
ആദ്യ ഓവറിലെ നാലാം പന്തില്‍ കൊല്‍ക്കത്ത നായകന്‍ അജിങ്ക്യാ രഹാനെയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ചാഹല്‍ ക്യാപ്റ്റന്‍റെ വിശ്വാസം കാത്തു. വെങ്കടേഷ് അയ്യരായിരുന്നു പിന്നീട് ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്ത് തന്നെ ബാക്‌വേര്‍ഡ് സ്ക്വയര്‍ ലെഗ്ഗിലേക്ക് അടിച്ച് അയ്യര്‍ അനായാസ സിംഗിളെടുത്തു. എന്നാല്‍ പിന്നീടായിരുന്നു സ്ക്വയര്‍ ലെഗ്ഗില്‍ പന്ത് പിടിച്ച ബാര്‍ട്‌ലെറ്റിന് സ്കൂള്‍ ക്രിക്കറ്റിനെ പോലും നാണിപ്പിക്കുന്ന ഭീമാബദ്ധം പറ്റിയത്.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ തലയുടെ ആരാധകൻ, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അംബാട്ടി റായുഡു
പന്ത് കൈയിലെടുത്തശേഷം വിക്കറ്റ് കീപ്പര്‍ക്ക് ത്രോ ചെയ്യാനായി ആഞ്ഞ ബാര്‍ട്‌ലെറ്റിന്‍റെ കൈയില്‍ നിന്ന് പന്ത് വഴുതി പിന്നിലേക്ക് പോയി ബൗണ്ടറി കടന്നു. 111 റണ്‍സ് പ്രതിരോധിക്കാനാായി ഇറങ്ങുമ്പോള്‍ ഇത്തരമൊരു പിഴവ് പഞ്ചാബിനെ ഞെട്ടിക്കുകയും ചെയ്തു. ചാഹലിന്‍റെ ഒരു പന്ത് മാത്രം നേരിട്ട വെങ്കടേഷ് അയ്യര്‍ ഒരു റണ്‍ ഓടിയെടുത്തതിനൊപ്പം നാലു റണ്‍സ് അധികമായി കിട്ടിയതോടെ ഒരു പന്തില്‍ അഞ്ച് റണ്‍സെന്ന ക്രിക്കറ്റിൽ അപൂര്‍വമായി മാത്രം സംഭവിക്കുന്ന സ്കോർ കുറിക്കുകയും ചെയ്തു. വെറും സിംഗിളാവേണ്ടിയിരുന്ന പന്ത് ബൗണ്ടറി കടത്തിയ ബാര്‍ട്‌ലെറ്റ് പരിഹാസ്യനാവുകയും ചെയ്തു.
Xavier Bartlett brother what?? 😭😭 pic.twitter.com/htltViRyBb
— A D U (@cricfootadnan)ലോക്കി ഫെര്‍ഗ്യൂസന് പകരക്കാരനായാണ് ഓസീസ് പേസര്‍ ഇന്നലെ കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ പ്ലേയിംഗ് ഇലവനിലെത്തിയത്. ബാറ്റിംഗില്‍ 15 പന്തില്‍ 11 റണ്‍സെടുത്ത ബാര്‍ട്‌ലെറ്റ് ബൗളിംഗിനെത്തിയപ്പോള്‍ മൂന്നോവറില്‍ 30 റണ്‍സ് വഴങ്ങി ക്വിന്‍റണ്‍ ഡി കോക്കിന്‍റെ നിര്‍ണായക വിക്കറ്റുമെടുത്തു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 111 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ കൊല്‍ക്കത്ത 95 റണ്‍സിന് ഓള്‍ ഔട്ടായി 16 റണ്‍സിന്‍റെ അപ്രതീക്ഷിത തോല്‍വി വഴങ്ങി.