ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് പ്രത്യേക അറിയിപ്പുമായി യുഎഇ ടെലികമ്മ്യൂണിക്കേഷന്‍ അതോരിറ്റി

By Web Team  |  First Published Nov 6, 2020, 7:55 PM IST

ഐഫോണ്‍ ഉപയോക്താക്കള്‍ തങ്ങളുടെ ഫോണുകളിലെ വാട്സ്ആപ്, വാട്സ്ആപ് ബിസിനസ് ആപ്ലിക്കേഷനുകള്‍ അപ്‍ഡേറ്റ് ചെയ്യണമെന്ന് യുഎഎ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോരിറ്റി (ടി.ആര്‍.എ) അറിയിച്ചു.


അബുദാബി: ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഐ.ഒ.എസില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാവുന്ന സാങ്കേതിക പിഴവിനെക്കുറിച്ച് മുന്നറിയിപ്പ്. ഇത് ഒഴിവാക്കാനായി ഐഫോണ്‍ ഉപയോക്താക്കള്‍ തങ്ങളുടെ ഫോണുകളിലെ വാട്സ്ആപ്, വാട്സ്ആപ് ബിസിനസ് ആപ്ലിക്കേഷനുകള്‍ അപ്‍ഡേറ്റ് ചെയ്യണമെന്ന് യുഎഎ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോരിറ്റി (ടി.ആര്‍.എ) അറിയിച്ചു.

ഹാക്കിങോ അല്ലെങ്കില്‍ ദുരുപയോഗമോ ഒഴിവാക്കാനായി ആപ്ലിക്കേഷനുകള്‍ അപ്ഡേറ്റ് ചെയ്യാനാണ് ടി.ആര്‍.എയുടെ ട്വീറ്റില്‍ ഐ ഫോണ്‍ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നത്. ഇതിടൊപ്പം ഫോണ്‍ ലോക്ക് ആയിരിക്കുന്ന സമയത്തും വാട്സ്ആപുമായി 'സിരിക്ക്' ആശയവിനിമയം നടത്താന്‍ സാധിക്കുന്നതിലൂടെയുള്ള അപകട സാധ്യതയെക്കുറിച്ചും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 
 

alert ⚠️ https://t.co/JJAwQXuMvL

— هيئة تنظيم الاتصالات 🇦🇪 (@TheUAETRA)

Latest Videos

click me!