കുട്ടികള്‍ക്കോ ജീവനക്കാര്‍ക്കോ 37.5 ഡിഗ്രിക്ക് മുകളിലുള്ള പനിയോ ചുമയോ ശരീര വേദനയോ ക്ഷീണമോ ഉണ്ടെങ്കില്‍ അവരെ എത്രയും വേഗം മറ്റുള്ളവരില്‍ നിന്ന് മാറ്റണം. കുട്ടിയെ ആശുപത്രിയിലാക്കുകയും രക്ഷിതാക്കളെ വിവരമറിയിക്കുകയും വേണം. ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ അധികൃതരെ വിവരമറിയിക്കണം.
അബുദാബി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണെങ്കില്‍ സ്കൂളുകള്‍ താത്കാലികമായി അടയ്ക്കുകയോ പരിമിതമായ ആളുകളെ മാത്രം ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്യേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ഓഗസ്റ്റ് 30ന് സ്കൂളുകള്‍ തുറക്കാനിരിക്കെ, കൊവിഡ് രോഗം വ്യാപിക്കാതിരിക്കാന്‍ ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങളും മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കി. അധ്യാപകരുടെയോ വിദ്യാര്‍ത്ഥികളുടെയോ സുരക്ഷ അപകടത്തിലാവുന്ന സാഹചര്യമുണ്ടായാല്‍ ക്ലാസ് റൂം പഠനം അവസാനിപ്പിച്ച് ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറേണ്ടിവരുമെന്നും മന്ത്രാലയം അറിയിച്ചു.
കുട്ടികള്‍ക്കോ ജീവനക്കാര്‍ക്കോ 37.5 ഡിഗ്രിക്ക് മുകളിലുള്ള പനിയോ ചുമയോ ശരീര വേദനയോ ക്ഷീണമോ ഉണ്ടെങ്കില്‍ അവരെ എത്രയും വേഗം മറ്റുള്ളവരില്‍ നിന്ന് മാറ്റണം. കുട്ടിയെ ആശുപത്രിയിലാക്കുകയും രക്ഷിതാക്കളെ വിവരമറിയിക്കുകയും വേണം. ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ അധികൃതരെ വിവരമറിയിക്കണം. രോഗബാധയുള്ള കുട്ടിയെ സ്കൂളില്‍ പ്രവേശിക്കാന്‍ അനുവദിക്കരുത്. ഓണ്‍ലൈന്‍ പഠനം തുടരാന്‍ നിര്‍ദേശിക്കണം. കൊവിഡ് മുക്തമാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ സ്കൂളില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ.
കുട്ടിക്ക് രോഗം കണ്ടെത്തിയാല്‍ ആ കുട്ടി പ്രവേശിച്ച എല്ലാ സ്ഥലങ്ങളും അടച്ചിട്ട് അണുവിമുക്തമാക്കണം. രോഗിയായ കുട്ടിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന മറ്റ് കുട്ടികളുടെ രക്ഷിതാക്കളെ വിവരമറിയിക്കണം. രോഗബാധിതന്റെ സമ്പര്‍ക്കം തിരിച്ചറിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സ്‍കൂള്‍ അധികൃതര്‍ നടത്തണമെന്നും നിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നു.