യുഎഇയില്‍ ഇന്ന് 883 പേര്‍ക്ക് കൂടി കൊവിഡ്; രണ്ട് മരണം

By Web Team  |  First Published Sep 9, 2020, 4:47 PM IST

85,000 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തിയതില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 75,981 ആയി. ഇവരില്‍ 67,359 പേര്‍ ഇതിനോടകം രോഗമുക്തി നേടി.


അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 883 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിന് മുമ്പ് നാല് തവണ മാത്രമാണ് ഇന്നത്തേക്കാള്‍ വലിയ എണ്ണം പുതിയ രോഗികളുണ്ടായിട്ടുള്ളത്. 994 ആണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന പ്രതിദിനം രോഗവ്യാപന നിരക്ക്. അതേസമയം 416 പേര്‍ കൂടി രോഗമുക്തരാവുകയും ചെയ്തു. എന്നാല്‍ കൊവിഡ് ബാധിതരായിരുന്ന രണ്ട് പേര്‍ ഇന്ന് രാജ്യത്ത് മരണപ്പെടുകയും ചെയ്തു.

85,000 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തിയതില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 75,981 ആയി. ഇവരില്‍ 67,359 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 393 പേര്‍ക്കാണ് കൊവിഡ് കാരണം ജീവന്‍ നഷ്ടമായത്. ഇപ്പോള്‍ 8,229 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ട്. ഇതുവരെ 77 ലക്ഷത്തിലധികം കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ടെന്നും ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗികളുടെ എണ്ണം കൂടുമ്പോഴും മരണ നിരക്ക് 0.5 ശതമാനത്തില്‍ തന്നെ തുടരുന്നത് ആശ്വാസകരമാണ്.

Latest Videos

click me!