യുഎഇയില്‍ 842 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഒരു മരണം കൂടി

By Web Team  |  First Published Sep 16, 2020, 5:35 PM IST

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നടത്തിയ 94,000 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതോടെ ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 81,782 ആയി. ഇവരില്‍ 71,456 പേരും രോഗമുക്തി നേടിയവരാണ്.


അബുദാബി: യുഎഇയില്‍ 842 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം ബുധനാഴ്‍ച അറിയിച്ചു. ചികിത്സയിലായിരുന്ന 821 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. അതേസമയം കൊവിഡ് ബാധിച്ച് ഇന്ന് ഒരാള്‍ മരണപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നടത്തിയ 94,000 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതോടെ ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 81,782 ആയി. ഇവരില്‍ 71,456 പേരും രോഗമുക്തി നേടിയവരാണ്. 402 മരണങ്ങളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. നിലവില്‍ 9,924 കൊവിഡ് രോഗികള്‍ രാജ്യത്ത് ചികിത്സയിലുണ്ട്. 83 ലക്ഷത്തിലധികം കൊവിഡ് പരിശോധനകള്‍ ഇതുവരെ യുഎഇയില്‍ നടത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.

Latest Videos

അതേസമയം യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ആറാഴ്ച പിന്നിടുമ്പോഴും ആര്‍ക്കും വിപരീത ഫലങ്ങളോ പാര്‍ശ്വഫലങ്ങളോ ഉണ്ടായിട്ടില്ല. ഇതേതുടര്‍ന്ന് കൊവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ വാക്സിന്‍ ഉപയോഗിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്. 125 രാജ്യങ്ങളില്‍ നിന്നുള്ള 31,000 സന്നദ്ധ പ്രവര്‍ത്തകരിലാണ് വാക്സിന്‍ പരീക്ഷണം നടത്തിയത്. 

click me!