857 പേരാണ് പുതുതായി രോഗമുക്തരായതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അബുദാബി: യുഎഇയില്‍ ശനിയാഴ്ച 1,078 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തരുടെ എണ്ണത്തിലും ഇന്ന് വര്‍ധനവുണ്ടായി.
857 പേരാണ് പുതുതായി രോഗമുക്തരായതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 90,618 പേര്‍ക്കാണ് യുഎഇയില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ 79,676 പേര്‍ രോഗമുക്തരായി. 411 ആണ് രാജ്യത്തെ മരണസംഖ്യ. നിലവില്‍ 10,531 പേരാണ് ചികിത്സയിലുള്ളത്. അതേസമയം 98,168 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തിയതായി മന്ത്രാലയം വ്യക്തമാക്കി.