യുഎഇയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന വാര്‍ത്ത തെറ്റെന്ന് അധികൃതര്‍

By Web Team  |  First Published Aug 22, 2020, 5:38 PM IST

സംഭവവുമായി ബന്ധപ്പെട്ട് ഫെഡറല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് പ്രോസിക്യൂഷന്‍ നിയമ നടപടികള്‍ സ്വീകരിക്കും.  അധികൃതരുടെ സഹകരണത്തോടെ സംഭവത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം.


അബുദാബി: യുഎഇയില്‍ ഒരു കുടുംബത്തിലുള്ള അഞ്ച് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റി അറിയിച്ചു. ടെലിവിഷനിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ഇത് സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകളും അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഫെഡറല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് പ്രോസിക്യൂഷന്‍ നിയമ നടപടികള്‍ സ്വീകരിക്കും.  അധികൃതരുടെ സഹകരണത്തോടെ സംഭവത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റി,  പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു.
 

Latest Videos

click me!