യുഎഇയില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമ സമയം നിശ്ചയിച്ചു; നിയമം ലംഘിച്ചാല്‍ പിഴ

By Web Team  |  First Published Jun 4, 2020, 1:28 PM IST

ഒരു ദിവസത്തെ ജോലി സമയം എട്ട് മണിക്കൂറില്‍ കൂടരുതെന്നാണ് നിര്‍ദ്ദേശം. കൂടുതല്‍ സമയം ജോലി ചെയ്താല്‍ ഇത് ഓവര്‍ ടൈം ആയി കണക്കാക്കി പ്രത്യേക വേതനം നല്‍കണം.


അബുദാബി: യുഎഇയില്‍ തൊഴിലാളികള്‍ക്ക് ഉച്ച വിശ്രമത്തിനുള്ള സമയം നിശ്ചയിച്ചു. തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് വിശ്രമ സമയം ക്രമീകരിച്ചിരിക്കുന്നതെന്ന് മാനവവിഭവശേഷി- സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.

ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് മണി വരെയാണ് വിശ്രമ സമയം. ഈ സമയത്ത് തൊഴിലാളികളെ സുരക്ഷിതമായ രീതിയില്‍ തണലുള്ള സ്ഥലത്തേക്ക് മാറ്റണം. ഒരു ദിവസത്തെ ജോലി സമയം എട്ട് മണിക്കൂറില്‍ കൂടരുതെന്നാണ് നിര്‍ദ്ദേശം. കൂടുതല്‍ സമയം ജോലി ചെയ്താല്‍ ഇത് ഓവര്‍ ടൈം ആയി കണക്കാക്കി പ്രത്യേക വേതനം നല്‍കണം. നിയമലംഘനം നടത്തുന്ന കമ്പനി ഒരു തൊഴിലാളിക്ക് 5,000 ദിര്‍ഹം എന്ന തോതില്‍ പിഴ നല്‍കണം. പരമാവധി 50,000 ദിര്‍ഹം വരെ പിഴ ഈടാക്കും. 

Latest Videos

undefined

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഖത്തര്‍

മാസ്‌ക് ധരിച്ചില്ലെങ്കിലും സാമൂഹിക അകലം പാലിച്ചില്ലെങ്കിലും പ്രവാസികളെ നാടുകടത്തും
 

click me!