ലഹരിമരുന്ന് കടത്ത്, വാഹനങ്ങളില്‍ നിന്ന് കണ്ടെത്തിയത് നിരവധി നിരോധിത വസ്തുക്കള്‍; രണ്ടുപേര്‍ അറസ്റ്റില്‍

By Web Team  |  First Published Apr 12, 2024, 10:59 AM IST

പ്രതികളുടെ കാര്‍ പിന്തുടര്‍ന്നാണ് അധികൃതര്‍ ഇവരെ പിടികൂടിയത്.

two arrested in qatar for drug trafficking

ദോഹ: ഖത്തറില്‍ ലഹരിമരുന്ന് കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയമാണ് പ്രതികളെ പിടികൂടിയത്. റെയ്ഡിന്‍റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രതികളുടെ കാര്‍ പിന്തുടര്‍ന്നാണ് അധികൃതര്‍ ഇവരെ പിടികൂടിയത്. ഇവരുടെ വാഹനങ്ങളില്‍ നിന്ന് നിരവധി നിരോധിത വസ്തുക്കള്‍ പിടികൂടിയിട്ടുണ്ട്. 

Read Also -  ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കുഴഞ്ഞുവീണ് മരിച്ചു

Latest Videos

കര്‍ശന വാഹന പരിശോധന; ഒരാഴ്ചക്കിടെ കണ്ടെത്തിയത് 21,858 നിയമലംഘനങ്ങൾ, 130 വാഹനങ്ങൾ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കർശന വാഹന പരിശോധന. ആഭ്യന്തര മന്ത്രാലയം ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നേരിട്ടുള്ള നിർദ്ദേശങ്ങൾ പ്രകാരമാണ് എല്ലാ ​ഗവർണറേറ്റുകളിലും പരിശോധനകകൾ നടത്തിയത്. പരിശോധനകളില്‍ ആകെ  21,858 നിയമലംഘനങ്ങൾ കണ്ടെത്തിയതായി ട്രാഫിക്ക് വിഭാ​ഗം അറിയിച്ചു. 

130 വാഹനങ്ങൾ പിടിച്ചെടുത്തു. പ്രായപൂർത്തിയാകാതെ വാഹനം ഓടിച്ചതിന് 23 പേരാണ് അറസ്റ്റിലായത്. സെക്യൂരിറ്റി, ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തു. ഇതിന് പുറമെ മയക്കുമരുന്ന് കൈവശം വച്ചതിനും ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ആറ് കേസുകളും രജിസ്റ്റര്‍ ചെയ്തു. റമദാൻ മാസത്തിലെ അവസാന വാരത്തിലെ ഗതാഗത സാഹചര്യം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ട്രാഫിക് ഓപ്പറേഷൻസ് സെക്ടർ എല്ലാ സർക്കുലർ മെയിൻ, എക്‌സ്‌പ്രസ് വേ, എക്‌സ്‌റ്റേണൽ റോഡുകൾ എന്നിവ ഉൾപ്പെടുന്ന ഒരു സംയോജിത ട്രാഫിക് സുരക്ഷാ പദ്ധതി രൂപീകരിച്ചിരുന്നതായി ജനറല്‍ ട്രാഫിക് വിഭാഗത്തിലവെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് ട്രാഫിക് അവയര്‍നെസ് വകുപ്പ് ഉദ്യോഗസ്ഥനായ ലെഫ്. കേണല്‍ അബ്ദുല്ല ബു ഹസ്സന്‍ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image