ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; വാരാന്ത്യത്തിലെ കാലാവസ്ഥ പ്രവചനം, മുന്നറിയിപ്പുമായി ഖത്തര്‍

By Web Team  |  First Published Apr 11, 2024, 7:12 PM IST

ഈ മൂന്ന് ദിവസങ്ങളിലും വടക്ക്പടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 5-15 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാം. ഇത് 25 കിലോമീറ്റര്‍ വേഗതയില്‍ വരെയെത്താം.


ദോഹ: ഖത്തറില്‍ വാരാന്ത്യത്തില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഏപ്രില്‍ 11 വ്യാഴാഴ്ച മുതല്‍ വാരാന്ത്യം വരെയാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്.

വ്യാഴാഴ്ച അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നേരിയ തോതില്‍ മഴയും ഇടിയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. എന്നാല്‍ വെള്ളിയാഴ്ച ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കടല്‍ പ്രക്ഷുബ്ധമാകുമെന്നുമാണ് അറിയിപ്പ്. ഉച്ച വരെയും മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം ശനിയാഴ്ചത്തേക്ക് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പുകള്‍ ഇതുവരെ നല്‍കിയിട്ടില്ല. മിതമായ താപനിലയാകും ശനിയാഴ്ച പകല്‍ സമയം അനുഭവപ്പെടുക.

Latest Videos

Read Also - സൗദി പഴയ സൗദി അല്ല, കേരളത്തെ വെല്ലുന്ന പച്ചപ്പ്; മരുഭൂമിയില്‍ നിന്നുള്ള അതിശയിപ്പിക്കുന്ന കാഴ്ചകള്‍ വൈറൽ

ഈ മൂന്ന് ദിവസങ്ങളിലും വടക്ക്പടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 5-15 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാം. ഇത് 25 കിലോമീറ്റര്‍ വേഗതയില്‍ വരെയെത്താം. തിരമാലകള്‍ രണ്ട് മുതല്‍ നാല് അടി വരെ ഉയരും. വെള്ളിയാഴ്ച തിരമാലകള്‍ 3-6 മുതല്‍ 10 അടി വരെയും ശനിയാഴ്ച 2-4 മുതല്‍ ആറ് അടി വരെയും ഉയരാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്.  

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!