കുവൈത്തില്‍ ഹോം ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്ക് 5000 ദിനാര്‍ പിഴയും മൂന്ന് മാസം തടവും

By Web Team  |  First Published Aug 12, 2020, 9:10 PM IST

പകര്‍ച്ച വ്യാധികളുടെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള 2020ലെ നിയമം 4 പ്രകാരമാണ് ഈ ശിക്ഷ ലഭിക്കുക. സ്വന്തം സുരക്ഷയും സമൂഹത്തിന്റെ സുരക്ഷിതത്വവും ഉറപ്പാക്കാനായി ക്വാറന്റീന്‍ നിയമങ്ങള്‍ പാലിക്കണമെന്നും നിയമനടപടികള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. 


കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളില്‍ നിന്ന് കുവൈത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ ഹോം ക്വാറന്റീന്‍ ലംഘിച്ചാല്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ജുഡീഷ്യല്‍ അതോരിറ്റിക്ക് കൈമാറും. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്ക് മൂന്ന് മാസത്തില്‍ കൂടാത്ത ജയില്‍ ശിക്ഷയും 5000 ദിനാര്‍ പിഴയും അല്ലെങ്കില്‍ ഇവ രണ്ടില്‍ ഏതെങ്കിലും ഒന്ന് മാത്രവുമായിട്ടായിരിക്കും ശിക്ഷ. പകര്‍ച്ച വ്യാധികളുടെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള 2020ലെ നിയമം 4 പ്രകാരമാണ് ഈ ശിക്ഷ ലഭിക്കുക. സ്വന്തം സുരക്ഷയും സമൂഹത്തിന്റെ സുരക്ഷിതത്വവും ഉറപ്പാക്കാനായി ക്വാറന്റീന്‍ നിയമങ്ങള്‍ പാലിക്കണമെന്നും നിയമനടപടികള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. 

Latest Videos

click me!