250,000 ദിനാറിലധികം വിലമതിക്കുന്ന 16 കിലോഗ്രാം ലഹരിമരുന്നുമായി ഒരാൾ പിടിയില്‍.
കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്നായ ക്രിസ്റ്റൽ മെത്തുമായി ബിദൂണ്‍ യുവാവ് അറസ്റ്റിൽ. മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഫോർ ഡ്രഗ് കൺട്രോൾ ആണ് പ്രതിയെ പിടികൂടിയത്.
ഏകദേശം 16 കിലോഗ്രാം ക്രിസ്റ്റൽ മെത്താണ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് ഏകദേശം 250,000 കുവൈത്തി ദിനാറിലധികം വിലമതിക്കും. കൂടുതൽ അന്വേഷണത്തിൽ, പ്രതിക്ക് ലഹരികടത്ത് ചരിത്രമുണ്ടെന്നും അടുത്തിടെ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയതാണെന്നും കണ്ടെത്തി. ചോദ്യം ചെയ്യലിൽ, പിടിച്ചെടുത്ത മയക്കുമരുന്നുകൾ വിതരണത്തിനായി കൈവശം വെച്ചതാണെന്ന് ഇയാൾ സമ്മതിച്ചു. തുടർനടപടികൾക്കായി ഇയാളെ ബന്ധപ്പെട്ട അതോറിറ്റിക്ക് റഫര്‍ ചെയ്തു.
Read Also - കുവൈത്തിനും താരിഫ് ഏര്‍പ്പെടുത്തി ട്രംപ്; സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന് വിദഗ്ധര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം