അ​ൽ​ഖോ​ർ മാ​ളി​ൽ ആദ്യ മിനി ലൈബ്രറി​ തുറന്ന് ഖ​ത്ത​ർ നാഷണൽ ലൈ​ബ്ര​റി

Published : Apr 28, 2025, 09:18 AM IST
അ​ൽ​ഖോ​ർ മാ​ളി​ൽ ആദ്യ മിനി ലൈബ്രറി​ തുറന്ന് ഖ​ത്ത​ർ നാഷണൽ ലൈ​ബ്ര​റി

Synopsis

അ​ൽഖോ​ർ മാ​ളി​ലെ പ്ര​ധാ​ന ക​വാ​ട​ത്തോ​ട് ചേ​ർ​ന്നാ​ണ് നാ​ഷ​ന​ൽ ലൈ​ബ്ര​റി​യു​ടെ ആദ്യത്തെ ബുക്ക് ബോറോയിങ് സ്റ്റേഷൻ സ്ഥാ​പി​ച്ച​ത്

ദോഹ: പുതു ത​ല​മു​റ​യിൽ വായനാശീലം വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തിന്റെ ഭാ​ഗ​മാ​യി നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളു​പയോഗിച്ച് ലൈബ്രറി സേവനങ്ങൾ വി​പു​ലീ​ക​രിക്കുകയാണ് ഖ​ത്ത​ർ നാ​ഷ​ണൽ ലൈ​ബ്ര​റി ​(ക്യുഎൻഎൽ). ഇതിന്റെ ഭാഗമായി ദോഹയിൽ നിന്നും അകലെയുള്ള അ​ൽ​ഖോ​റി​ലെ പുസ്തക പ്രേമികൾക്കായി ആദ്യ മി​നിയേച്ചർ ലൈബ്രറി തുറന്നിരിക്കുകയാണ് ക്യുഎൻഎൽ. 

അ​ൽഖോ​ർ മാ​ളി​ലെ പ്ര​ധാ​ന ക​വാ​ട​ത്തോ​ട് ചേ​ർ​ന്നാ​ണ് നാ​ഷ​ന​ൽ ലൈ​ബ്ര​റി​യു​ടെ ആദ്യത്തെ ബുക്ക് ബോറോയിങ് സ്റ്റേഷൻ സ്ഥാ​പി​ച്ച​ത്. രാ​ജ്യ​ത്തി​ന്റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പു​സ്ത​ക വി​ത​ര​ണ ബൂ​ത്തു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള പദ്ധതിയുടെ ആദ്യ ചുവടുവെപ്പാണിത്. വാ​യ​ന സം​സ്കാ​രം കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് എ​ത്തി​ക്കു​ക​യെ​ന്ന ഖ​ത്ത​ർ നാ​ഷ​ണൽ ലൈ​ബ്ര​റിയുടെ പ​ദ്ധ​തി​യി​ലെ നാ​ഴി​ക​ക്ക​ല്ലാ​ണ് പു​തി​യ മി​നി​യേ​ച്ച​ർ ലൈ​ബ്ര​റി​യെ​ന്ന് ക്യു.​എ​ൻ.​എ​ൽ റി​സ​ർ​ച്ച് ആ​ൻ​ഡ് ലേ​ണി​ങ് സ​ർ​വി​സ് ഡ​യ​റ​ക്ട​ർ കാ​തി​യ മെ​ദ്‍വാ​ർ പ​റ​ഞ്ഞു. 

ലൈ​ബ്ര​റി അം​ഗ​ങ്ങ​ൾ​ക്ക് സ്വ​ന്ത​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ പാ​ക​ത്തി​ലള്ള ​ഇ​ല​ക്ട്രോ​ണി​ക് ബു​ക്ക് വെ​ൻ​ഡി​ങ് മെ​ഷീ​നാണ് അൽഖോറിൽ സ്ഥാ​പി​ച്ച​ത്. എ​ളു​പ്പ​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും വി​ധ​മാ​ണ് വെ​ൻ​ഡി​ങ് മെ​ഷീ​ന്റെ പ്ര​വ​ർ​ത്ത​നം. കാ​ർ​ഡ് സ്വൈ​പ് ചെ​യ്ത് അം​ഗ​ത്വ ന​മ്പ​റും പാ​സ് വേ​ഡും ന​ൽ​കി​യ ശേ​ഷം കാ​റ്റ​ലോ​ഗി​ൽ ​നി​ന്ന് പു​സ്ത​കം തെ​ര​ഞ്ഞെ​ടു​ക്കാം. പ്രധാന ലൈബ്രറിയിലെ പോലെത്തന്നെ അംഗങ്ങൾക്ക് ഒ​രേ​സ​മ​യം ആ​റ് പു​സ്ത​ക​ങ്ങ​ൾ വ​രെ എ​ടു​ക്കാം. അൽഖോർ മാ​ളി​ന്റെ പ​തി​വ് പ്രവർത്തന സമയങ്ങളിൽ ഈ സ്റ്റേഷൻ ഉപയോഗിക്കാം. ഖത്തറിലുടനീളമുള്ള മറ്റ് സ്ഥലങ്ങളിലും ക്യുഎൻഎല്ലിന്റെ കൂടുതൽ ബുക്ക് ബോറോയിങ് സ്റ്റേഷനുകൾ ഉടൻ സ്ഥാപിക്കും.

read more:  ഒമാനിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 5.1 തീവ്രത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സാങ്കേതിക തകരാർ, സൗദിയിൽ 19,281 ടൊയോട്ട, ലെക്സസ് വാഹനങ്ങൾ വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു
കുവൈത്തിൽ പുതിയ താമസ നിയമം പ്രാബല്യത്തിൽ, ആഴ്ചയിൽ 20,000 സന്ദർശക വിസകൾ വരെ അനുവദിക്കും