വാഹനത്തിനുള്ളിൽ മുതല, പിടിയിലായത് ചെക്ക്പോസ്റ്റിലെ പരിശോധനയ്ക്കിടെ, കുവൈത്തിൽ യുവാവ് അറസ്റ്റിൽ

Published : Apr 28, 2025, 11:18 AM IST
വാഹനത്തിനുള്ളിൽ മുതല, പിടിയിലായത് ചെക്ക്പോസ്റ്റിലെ പരിശോധനയ്ക്കിടെ, കുവൈത്തിൽ യുവാവ് അറസ്റ്റിൽ

Synopsis

മുപ്പതുകാരനായ കുവൈത്ത് പൗരനെയാണ് അറസ്റ്റ് ചെയ്തത്

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-മുബാറക് ഏരിയയിലെ ആറാം റിംഗ് റോഡിന് എതിർവശത്തുള്ള ഒരു ചെക്ക്പോസ്റ്റിൽ മുതലയുമായി ഒരാൾ പിടിയിൽ. അറസ്റ്റ് ചെയ്ത മുപ്പതുകാരനായ പൗരനെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എൻവയൺമെന്റിന് കൈമാറി. രാത്രി ചെക്ക്പോസ്റ്റിൽ പട്രോളിംഗ് നടത്തുന്നതിനിടെ വാഹനങ്ങൾ പരിശോധിക്കുമ്പോൾ ഡ്രൈവറെ പരിഭ്രാന്തനായി കാണപ്പെടുകയായിരുന്നു. പരിശോധനയിൽ ഒരു പെട്ടിയിൽ മുതലയെ കണ്ടെന്നും ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തു. താൻ വളർത്തുന്ന മുതലയാണിതെന്ന് ചോദ്യം ചെയ്യലിൽ പൗരൻ വിശദീകരിച്ചു. കൂടുതൽ നടപടികൾക്കായി അയാളെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

read more: അ​ൽ​ഖോ​ർ മാ​ളി​ൽ ആദ്യ മിനി ലൈബ്രറി​ തുറന്ന് ഖ​ത്ത​ർ നാഷണൽ ലൈ​ബ്ര​റി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ