യാത്രക്കാരിലൊരാൾക്ക് കൊവിഡെന്ന് സംശയം; സൗദിയിലെ ആദ്യ ക്രൂയിസ് കപ്പൽ യാത്ര നേരത്തെ അവസാനിപ്പിച്ചു

By Web Team  |  First Published Aug 30, 2020, 7:29 PM IST

യാത്രയുടെ അവസാന നിമിഷത്തിലാണ് ഒരാള്‍ക്ക്​ കൊവിഡ്​ ബാധയുണ്ടെന്ന സംശയം ബലപ്പെട്ടത്​. കപ്പലിലെ പ്രത്യേക ആരോഗ്യ സംഘമാണ് പരിശോധന നടത്തിയതെന്ന്​ റെസ്​സീ ക്രൂയിസ് കപ്പൽ കമ്പനി വ്യക്തമാക്കി. 


റിയാദ്​: യാത്രക്കാരിൽ ഒരാൾക്ക് കൊവിഡ് ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ‘സിൽവര്‍ സ്‍പിരിറ്റ്​’ ക്രൂയിസ് കപ്പൽ വിനോദയാത്ര ഷെഡ്യുൾ ചെയ്തതിലും നേരത്തെ ​യാത്ര അവസാനിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് ജിദ്ദ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി പോർട്ടിൽ നിന്ന്​ മൂന്ന്​ ദിവസത്തെ ചെങ്കടൽ യാത്രക്കായി കപ്പൽ പുറപ്പെട്ടത്​. 

യാത്രയുടെ അവസാന നിമിഷത്തിലാണ് ഒരാള്‍ക്ക്​ കൊവിഡ്​ ബാധയുണ്ടെന്ന സംശയം ബലപ്പെട്ടത്​. കപ്പലിലെ പ്രത്യേക ആരോഗ്യ സംഘമാണ് പരിശോധന നടത്തിയതെന്ന്​ റെസ്​സീ ക്രൂയിസ് കപ്പൽ കമ്പനി വ്യക്തമാക്കി. കൊവിഡ് ബാധയുണ്ടെന്ന്​ സംശയിക്കപ്പെട്ട ആളെ ഉടനെ പ്രത്യേക സ്ഥലത്തേക്ക് മാറ്റി. യാത്രക്കാരോട് നിശ്ചിത സ്ഥലങ്ങളിൽ കഴിയാൻ ആവശ്യപ്പെടുകയും ചെയ്തു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് കപ്പൽ ഇക്കണോമിക് സിറ്റിയിലേക്ക്​ മടങ്ങിയത്​.

Latest Videos

click me!