കുവൈത്തിലെ പുതിയ ഇന്ത്യന്‍ അബംസഡറായി മലയാളിയായ സിബി ജോര്‍ജിനെ നിയമിച്ചു

By Web Team  |  First Published Jun 1, 2020, 8:31 PM IST

 1993 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സിബി ജോർജ് പാല സ്വദേശിയാണ്.


ദില്ലി: കുവൈറ്റിലെ പുതിയ ഇന്ത്യൻ അംബാസഡറായി, മലയാളിയായ സിബി ജോർജിനെ നിയമിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിലവിൽ സ്വിറ്റ്സർലൻറിലെ ഇന്ത്യൻ അംബാസഡറാണ് സിബി ജോർജ്. വത്തിക്കാന്റെ നയതന്ത്ര ചുമതലയും അദ്ദേഹത്തിനായിരുന്നു. 1993 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സിബി ജോർജ് പാല സ്വദേശിയാണ്. കെയ്റോ, ദോഹ, ഇസ്ലാമാബാദ്, തെഹ്റാന്‍, റിയാദ്, വാഷിങ്ടണ്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്.

click me!