യുഎഇയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, സ്വദേശി യുവാവ് മരിച്ചു

മോട്ടോർ സൈക്കിളും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ സ്വദേശി യുവാവ് മരിച്ചു. 

motorcyclist killed in traffic accident in fujairah

ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ വാഹനാപകടത്തില്‍ സ്വദേശി യാത്രക്കാരന് ദാരുണാന്ത്യം. മോട്ടോര്‍സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന31കാരനാണ് ഞായറാഴ്ച ഉണ്ടായ അപകടത്തില്‍ മരിച്ചത്. 

ഫുജൈറയിലെ അല്‍ മസല്ലാത്ത് ബീച്ച് സ്ട്രീറ്റിലാണ് അപകടം ഉണ്ടായത്. മോട്ടോര്‍ സൈക്കിളും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവം അന്വേഷിക്കാൻ കേസ് ട്രാഫിക് പ്രോസിക്യൂഷന് കൈമാറിയതായി ഫുജൈറ പൊലീസ് അറിയിച്ചു.

Latest Videos

Read Also -  മാളിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥനായി വേഷമിട്ട് പ്രവാസിയെ കൊള്ളയടിച്ചു, പ്രതിക്കായി അന്വേഷണം

ഈ മാസം 17ന് വാദി അൽ ഹെലോയിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ ഒരേ കുടുംബത്തിലെ മൂന്ന് എമിറാത്തി കൗമാരക്കാർ മരിച്ചിരുന്നു. അമിതവേഗം മൂലമുണ്ടായ അപകടത്തിൽ വാഹനം പലതവണ മറിഞ്ഞ് തീപിടിച്ചു. 15 നും 18 നും ഇടയിൽ പ്രായമുള്ള രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നാമത്തെയാൾ പിറ്റേന്ന് ആശുപത്രിയിൽ മരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!