ബെസ്റ്റ് ഫിനാൻഷ്യൽ സെൻ്റർ ഇൻഡക്‌സ്, അറബ് ലോകത്ത് കുവൈത്ത് ഏഴാമത്

ബെസ്റ്റ് ഫിനാൻഷ്യൽ സെൻ്റർ ഇൻഡക്‌സിൽ കുവൈത്തിന് 80-ാം സ്ഥാനം. റാങ്കിംഗിൽ 11 സ്ഥാനങ്ങൾ താഴേക്കിറങ്ങി. അറബ് ലോകത്ത് ഏഴാമതും ഗൾഫിൽ അവസാന സ്ഥാനത്തുമാണ് കുവൈത്ത്.

kuwait ranks seventh in the arab world in best financial centre index

കുവൈത്ത് സിറ്റി: ബെസ്റ്റ് ഫിനാൻഷ്യൽ സെൻ്റർ ഇൻഡക്‌സിൻ്റെ 37-ാമത് പതിപ്പിൽ ആഗോള തലത്തില്‍ കുവൈത്ത് 80-ാം സ്ഥാനത്ത്. 672 പോയിൻ്റ് നേടി റാങ്കിംഗിൽ 11 സ്ഥാനങ്ങൾ താഴേക്കിറങ്ങിയ കുവൈത്ത്, അറബ് ലോകത്ത് ഏഴാമതും ഗൾഫിൽ അവസാന സ്ഥാനത്തുമാണ്. കൺസൾട്ടിംഗ് സ്ഥാപനമായ Z/Yen ഗ്രൂപ്പും ചൈന ഡെവലപ്‌മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടുമാണ് പട്ടിക തയാറാക്കിയത്. ഓൺലൈൻ സർവേയിൽ പങ്കെടുത്ത ആയിരക്കണക്കിന് സാമ്പത്തിക സേവന പ്രൊഫഷണലുകളിൽ നിന്നുള്ള ഡാറ്റയും സർവേ ഫലങ്ങളും ഉപയോഗിച്ച് 119 സാമ്പത്തിക കേന്ദ്രങ്ങളെ സൂചിക വിലയിരുത്തുന്നു.

Read Also -  മാളിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥനായി വേഷമിട്ട് പ്രവാസിയെ കൊള്ളയടിച്ചു, പ്രതിക്കായി അന്വേഷണം

Latest Videos

ദുബായ് അറബ് ലോകത്തും മേഖലയിലും ഒന്നാമതും ആഗോളതലത്തിൽ 12-ാം സ്ഥാനത്തുമാണ്. അബുദാബി ആഗോളതലത്തിൽ 38-ാം സ്ഥാനത്തും റിയാദ് അറബ് ലോകത്ത് നാലാമതും ആഗോളതലത്തിൽ 71-ാം സ്ഥാനത്തും, ദോഹ ആഗോളതലത്തിൽ 73-ാം സ്ഥാനത്തും, ബഹ്‌റൈൻ ആഗോളതലത്തിൽ 75-ാം സ്ഥാനത്തുമാണ്.എല്ലാ മാർച്ചിലും സെപ്റ്റംബറിലും പ്രസിദ്ധീകരിക്കുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നതാണ് ഈ പട്ടിക. ഇത് ആഗോള സാമ്പത്തിക മേഖലയിൽ നിന്ന് കാര്യമായ ശ്രദ്ധ ആകർഷിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!