കൊവിഡ് പോരാട്ടത്തില്‍ പ്രതീക്ഷ; സൗദിയില്‍ പ്ലാസ്മ ചികിത്സ നടത്തിയത് 100ലധികം പേര്‍ക്ക്

By Web Team  |  First Published Jul 4, 2020, 9:27 AM IST

കൊവിഡ് ബാധിച്ച് ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ച 512 പേരില്‍ നിന്നാണ് പ്ലാസ്മ ശേഖരിച്ചത്. ഏപ്രില്‍ ആദ്യവാരത്തിലാണ് സൗദിയില്‍ പ്ലാസ്മ ചികിത്സയ്ക്ക് അനുമുതി നല്‍കിയത്.


റിയാദ്: കൊവിഡ് മുക്തരായവരുടെ പ്ലാസ്മ ഉപയോഗിച്ച് നൂറിലധികം പേര്‍ക്ക് ചികിത്സ നല്‍കിയതായി സൗദി ആരോഗ്യമന്ത്രാലയം. രാജ്യത്തെ പ്രധാന ആശുപത്രികളിലും ഗവേഷണ കേന്ദ്രങ്ങളിലുമുള്ള പഠനത്തിന്‍റെ ഭാഗമായാണ് ഇത്തരത്തില്‍ പ്ലാസ്മ ചികിത്സ നടത്തിയത്.

കൊവിഡ് ബാധിച്ച് ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ച 512 പേരില്‍ നിന്നാണ് പ്ലാസ്മ ശേഖരിച്ചത്. ഏപ്രില്‍ ആദ്യവാരത്തിലാണ് സൗദിയില്‍ പ്ലാസ്മ ചികിത്സയ്ക്ക് അനുമുതി നല്‍കിയത്. ആരോഗ്യ മന്ത്രാലയം,  നാഷണല്‍ ഗാര്‍ഡ് ആശുപത്രികള്‍, കിങ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍, ആംഡ് ഫോഴ്സസ് ഹോസ്പിറ്റല്‍, യൂണിവേഴ്സിറ്റി ഹോസ്പിറ്റലുകള്‍, ജോണ്‍ ഹോപ്കിന്‍സ് അറാംകോ ഹെല്‍ത്ത്കെയര്‍, സ്വകാര്യ മേഖല എന്നിവിടങ്ങളില്‍ നിന്നുള്ള സംഘമാണ് ഇതിനായി നിയോഗിക്കപ്പെട്ടത്.

Latest Videos

ആരോഗ്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്തോ സാമൂഹിക മാധ്യമങ്ങള്‍, ഇ മെയില്‍, ഫോണ്‍ എന്നിവ വഴി ബന്ധപ്പെട്ടോ ആണ് കൊവിഡ് മുക്തരായവര്‍ പ്ലാസ്മ ദാനത്തിന് തയ്യാറാവേണ്ടത്. രാജ്യത്തിനകത്തും പുറത്തുമായി 14,000ത്തോളം പേര്‍ പ്ലാസ്മ ദാന ഗവേഷണത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. 

click me!