സൗദി അറേബ്യയില്‍ ഇന്ന് കൊവിഡ് ബാധിച്ച് 30 മരണം

By Web Team  |  First Published Sep 22, 2020, 10:59 PM IST

രാജ്യത്തെ വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13572 ആയി കുറഞ്ഞു. അതില്‍ 1121 പേരുടെ നില ഗുരുതരമാണ്.


റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ചൊവ്വാഴ്ച 30 പേര്‍ മരിച്ചു. 552 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 1185 രോഗികള്‍ കൂടി സുഖം പ്രാപിച്ചു. ഇതോടെ  ആകെ മരണസംഖ്യ 4542ഉം രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 330798 ഉം ആയി. ഇതില്‍ 312684 കേസുകള്‍ രോഗമുക്തി നേടി.

രാജ്യത്തെ വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13572 ആയി കുറഞ്ഞു. അതില്‍ 1121 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 94.3 ശതമാനവും മരണ നിരക്ക് 1.4 ശതമാനവുമായി. റിയാദ് 5, ജിദ്ദ 7, മക്ക 1, ത്വാഇഫ് 3, ഹാഇല്‍ 1, ബുറൈദ 3, ഹഫര്‍ അല്‍ബാത്വിന്‍ 1, നജ്‌റാന്‍ 1,  ജീസാന്‍ 2, മഹായില്‍ 1, ശറൂറ 1, അല്‍നമാസ് 1, സകാക 2, റാബിഖ് 1 എന്നിവിടങ്ങളിലാണ് ഞായറാഴ്ച മരണങ്ങള്‍ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കോവിഡ്  കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ജിദ്ദയിലാണ്, 66. മക്ക 53, ഹുഫൂഫ് 42, റിയാദ് 33, ദമ്മാം 31, മുബറസ് 23, ഹാഇല്‍ 21, ഖമീസ് മുശൈത്ത് 20, നജ്‌റാന്‍ 16,  ജീസാന്‍ 12, ഖത്വീഫ് 11, ദഹ്‌റാന്‍ 10, അറാര്‍ 8 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം. ചൊവ്വാഴ്ച 48,367  സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,141,968 ആയി. 

Latest Videos

click me!