സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 26 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു

By Web Team  |  First Published Sep 3, 2020, 10:31 PM IST

ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3982 ആയി ഉയര്‍ന്നു. നിലവില്‍  വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 20,373 ആയി കുറഞ്ഞു. ഇവരില്‍ 1495 പേരുടെ നില ഗുരുതരമാണെന്നാണ് ആരോഗ്യ മന്ത്രാലയം  അറിയിക്കുന്നത്.


റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഇന്ന് 26 പേര്‍ മരിച്ചു. 1454 പേര്‍ രോഗമുക്തരായി. പുതുതായി 833 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ്  രോഗികളുടെ എണ്ണം 3,18,319 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 2,93,964 ഉം ആയി.

ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3982 ആയി ഉയര്‍ന്നു. നിലവില്‍ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 20,373 ആയി കുറഞ്ഞു. ഇവരില്‍ 1495 പേരുടെ നില ഗുരുതരമാണെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 92.3 ശതമാനമായി. മരണനിരക്ക് 1.2 ശതമാനമാണ്. റിയാദ് 2, ജിദ്ദ 5, മക്ക 4, ഹുഫൂഫ് 2, മുബറസ് 1, അബഹ 3, വാദി  ദവാസിര്‍ 1, ബീഷ 1, അല്‍റസ് 1, അല്‍ജഫര്‍ 1, അയൂണ്‍ 2, അല്‍ബാഹ 2, മഹായില്‍ 2 എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്. വ്യാഴാഴ്ച പുതിയ കേസുകള്‍  ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മക്കയിലാണ്, 82. മദീന 74, ദമ്മാം 48, ഹുഫൂഫ് 46, ദഹ്‌റാന്‍ 45, റിയാദ് 37, ജിദ്ദ 31, മുബറസ് 30, താഇഫ് 27, യാംബു 26  എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം. 24 മണിക്കൂറിനിടെ 48,653 കൊവിഡ് ടെസ്റ്റുകള്‍ നടന്നു. ഇതോടെ  രാജ്യത്ത് ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 5,261,814 ആയി.

Latest Videos

click me!