ഒരു മാസത്തിനുള്ളിൽ പ്രവാസികളുൾപ്പടെ 23,435 നിയമലംഘകർക്കെതിരെ നടപടി

By Web Team  |  First Published Oct 10, 2024, 11:31 AM IST

വിവിധ ശിക്ഷാ നടപടികളാണ് നിയമലംഘകര്‍ക്കെതിരെ സ്വീകരിച്ചത്. 


റിയാദ്: ഒരു മാസത്തിനുള്ളിൽ 23,435 നിയമലംഘകർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിച്ചതായി സൗദി പാസ്‌പോർട്ട് (ജവാസത്) ഡയറക്ടറേറ്റ് അറിയിച്ചു. താമസം, തൊഴിൽ, അതിർത്തി എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ലംഘനത്തിന് പിടിയിലായ വിദേശികളും സ്വദേശികളുമായവർക്ക് എതിരെയാണ് രാജ്യത്തുടനീളമുള്ള ജവാസത് ഓഫീസുകളിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികൾ മുഖേന 23,435 പേർക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചത്.

തടവ്, പിഴ, നാടുകടത്തൽ തുടങ്ങിയ ശിക്ഷാവിധികളാണ് സ്വീകരിച്ചത്. നിയമലംഘകർക്ക് ഗതാഗത, താമസ സൗകര്യങ്ങൾ, തൊഴിൽ എന്നിവ നൽകൽ കുുറ്റകരമാണെന്നും അതിൽനിന്ന് നിയമാനുസൃത താമസക്കാരായ വിദേശികളും സ്വദേശി പൗരന്മാരും അകന്നുനിൽക്കണമെന്നും ഡയറക്ടറേറ്റ് ആഹ്വാനം ചെയ്തു. ജോലി, പാർപ്പിടം, ഗതാഗതം എന്നിവ കണ്ടെത്താൻ അവരെ സഹായിക്കുന്നതുപോലുള്ള ഒരു തരത്തിലുള്ള സഹായവും നൽകരുതെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Latest Videos

മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തിെൻറ മറ്റ് പ്രദേശങ്ങളിൽ 999 എന്ന നമ്പറിലും വിളിച്ച് നിയമലംഘകരുടെ വിവരങ്ങൾ കൈമാറാനും ഡയറക്ടറേറ്റ് ജനങ്ങളോട് ആവശ്യപ്പെട്ടു.

click me!