അഞ്ഞൂറിലധികം കൊവിഡ് ബാധിതരെ ചികിത്സിച്ച സൗദിയിലെ ജനകീയ ഡോക്ടര്‍ക്ക് കൊവിഡ്

By Web Team  |  First Published Jul 28, 2020, 5:38 PM IST

കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുകയും രാജ്യത്തെ ടെലിവിഷന്‍, സോഷ്യല്‍ മീഡിയ എന്നിവ വഴി പകര്‍ച്ചവ്യാധിക്കെതിരെ ജനങ്ങള്‍ക്ക് അവബോധം നല്‍കുകയും ചെയ്യുന്നതില്‍ സജീവമായിരുന്നു ഡോ നിസാര്‍.


ജിദ്ദ: അഞ്ഞൂറിലധികം കൊവിഡ് രോഗികളെ ചികിത്സിച്ച സൗദി അറേബ്യയിലെ ജനകീയനായ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അണുബാധ നിയന്ത്രണത്തില്‍ വിദഗ്ധനായ സൗദിയിലെ മെഡിക്കല്‍ കണ്‍സള്‍ട്ടന്‍റും എപ്പിഡെമിയോളജിസ്റ്റുമായ ഡോ നിസാര്‍ ബഹാബ്‍രിയെയാണ് കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുകയും രാജ്യത്തെ ടെലിവിഷന്‍, സോഷ്യല്‍ മീഡിയ എന്നിവ വഴി പകര്‍ച്ചവ്യാധിക്കെതിരെ ജനങ്ങള്‍ക്ക് അവബോധം നല്‍കുകയും ചെയ്യുന്നതില്‍ സജീവമായിരുന്നു ഡോ നിസാര്‍. കൊവിഡ് വ്യാപനത്തിന്റെ തുടക്കം മുതല്‍ യൂട്യൂബ് ചാനലിലൂടെയും ടെലിവിഷനിലൂടെയും മഹാമാരിയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിച്ച ഡോക്ടര്‍ പൊതുജങ്ങളുടെ സംശയങ്ങള്‍ക്ക് വൈദ്യോപദേശം നല്‍കുന്നതിലും മുന്‍നിരയിലുണ്ടായിരുന്നു.

Latest Videos

അഞ്ചു ദിവസമായി ശരീര താപനില ഉയര്‍ന്നതോടെ തിങ്കളാഴ്ച ജിദ്ദയിലെ ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിക്കുകയായിരുന്നു. 513 കൊവിഡ് രോഗികളെ ഡോക്ടര്‍ ചികിത്സിച്ചിരുന്നു. 
 

click me!