കര്‍ശന പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 21,049 വിദേശികള്‍

By Web Team  |  First Published Aug 4, 2024, 6:36 PM IST

 5,177  പേർ അതിർത്തി സുരക്ഷാനിയമ ലംഘകരും 2,663  പേർ തൊഴിൽനിയമ ലംഘകരുമാണ്.

saudi authorities arrested 21049 illegals in a week

റിയാദ്: സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ തൊഴിൽ, വിസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച 21,049 വിദേശികൾ അറസ്റ്റില്‍. രാജ്യവ്യവാപകമായി വിവിധ സുരക്ഷാവിഭാഗങ്ങളുടെ സംയുക്ത പരിശോധനയിൽ പുതുതായി പിടിയിലായതിൽ 13,209 പേർ താമസ വിസ നിയമം ലംഘിച്ചവരാണ്.  5,177  പേർ അതിർത്തി സുരക്ഷാനിയമ ലംഘകരും 2,663  പേർ തൊഴിൽനിയമ ലംഘകരുമാണ്.

അതിർത്തിവഴി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 1,540 പേർ പിടിയിലായത്. ഇതിൽ 56 ശതമാനം ഇത്യോപ്യക്കാരും 43 ശതമാനം യമനികളും ഒരു ശതമാനം ഇതര രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ അതിർത്തി പോസ്റ്റുകളിൽ വെച്ച് 42  പേരും അറസ്റ്റിലായിട്ടുണ്ട്. ഇത്തരം നിയമലംഘകർക്ക് ഗതാഗത, താമസസൗകര്യങ്ങൾ ഒരുക്കിയവരും നിയമലംഘനം മൂടിവെക്കാൻ ശ്രമിച്ചവരും അത്തരക്കാർക്ക് ജോലി നൽകിയവരുമായ അഞ്ച് പേർ വേറെയും പിടിയിലായിട്ടുണ്ട്.

Latest Videos

Read Also - കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍; ഇന്ത്യയിലേക്ക് പുതിയ രണ്ട് സര്‍വീസുകള്‍ പ്രഖ്യാപിച്ച് ബജറ്റ് എയർലൈന്‍

നിയമലംഘകർക്ക് താമസ, ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷയെന്നും വാഹനവും വീടും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം താക്കീത് ആവർത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image