ആകെ റിപ്പോർട്ട് ചെയ്ത 3,33,648 പോസിറ്റീവ് കേസുകളിൽ 3,17,846 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4712 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.3 ശതമാനമായി ഉയർന്നു. 1.4 ശതമാനമാണ് മരണനിരക്ക്.
റിയാദ്: സൗദി അറേബ്യയിൽ തിങ്കളാഴ്ച 841 കോവിഡ് ബാധിതർ കൂടി സുഖം പ്രാപിച്ചു. 455 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. 29 രോഗികൾ രാജ്യത്തെ വിവിധയിടങ്ങളിൽ മരിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 3,33,648 പോസിറ്റീവ് കേസുകളിൽ 3,17,846 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4712 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.3 ശതമാനമായി ഉയർന്നു. 1.4 ശതമാനമാണ് മരണനിരക്ക്.
രാജ്യത്ത് വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,090 ആയി കുറഞ്ഞു. ഇതിൽ 1034 പേരുടെ നില ഗുരുതരമാണ്. റിയാദ് 5, ജിദ്ദ 4, മക്ക 4, ഹുഫൂഫ് 1, ദമ്മാം 1, ഹാഇൽ 2, അബഹ 4, ഹഫർ അൽബാത്വിൻ 2, ജീസാൻ 2, അബൂ അരീഷ് 1, സബ്യ 1, അൽറസ് 1, മുസാഹ്മിയ 1 എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച മരണങ്ങൾ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ജിദ്ദയിലാണ്, 52. മദീന 48, മക്ക 35, റിയാദ് 33, ഹുഫൂഫ് 32, ദമ്മാം 24, അറാർ 15, ഹാഇൽ 13, മുബറസ് 11, ബുറൈദ 11, ജുബൈൽ 9, ഖമീസ് മുശൈത്ത് 8, അബഹ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. തിങ്കളാഴ്ച 44,112 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 63,92,497 ആയി.