റിയാദ് കൂടാതെ ജിദ്ദ, മക്ക, മദീന, ദമ്മാം, ഹുഫൂഫ്, ഖത്വീഫ്, ദഹ്റാൻ, ഹാഇൽ, അൽഖർജ്, അൽമജാരിദ എന്നിവിടങ്ങളിലുമാണ് ഇന്ന് മരണം റിപ്പോർട്ട് ചെയ്തത്. 3159 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
റിയാദ്: സൗദി അറേബ്യയില്‍ ഏറ്റവുമധികം കൊവിഡ് മരണങ്ങള് തലസ്ഥാന നഗരത്തില്‍. ജിദ്ദയെ മറികടന്ന് ഇപ്പോള്‍ മരണ നിരക്കില്‍ ഒന്നാമതുള്ള റിയാദിൽ ഇതുവരെ ആകെ മരിച്ചത് 568 പേരാണ്. രാജ്യത്താകെ ഇന്ന് മരിച്ചത് 51 പേരാണ്. ഇതോടെ ആകെ മരണസംഖ്യ 2151 ആയി.
റിയാദ് കൂടാതെ ജിദ്ദ, മക്ക, മദീന, ദമ്മാം, ഹുഫൂഫ്, ഖത്വീഫ്, ദഹ്റാൻ, ഹാഇൽ, അൽഖർജ്, അൽമജാരിദ എന്നിവിടങ്ങളിലുമാണ് ഇന്ന് മരണം റിപ്പോർട്ട് ചെയ്തത്. 3159 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 2,26,286 ആയി രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം. 1,930 ആളുകൾ കൂടി സുഖം പ്രാപിച്ചതോടെ 1,63,026 ആയി രോഗമുക്തരുടെ ആകെ എണ്ണം. രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്ന 61309 ആളുകളിൽ 2230 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
പുതിയ രോഗികൾ: റിയാദ് 296, ഹുഫൂഫ് 249, ജിദ്ദ 209, മുബറസ് 196, ദമ്മാം 158, ത്വാഇഫ് 139, മദീന 134, ഖമീസ് മുശൈത് 131, മക്ക 108, അബഹ 94, ഹാഇൽ 76, ഖത്വീഫ് 69, ബുറൈദ 65, തബൂക്ക് 59, ഖോബാർ 50, ജുബൈൽ 49, ഹഫർ അൽബാത്വിൻ 47, യാംബു 43, ദഹ്റാൻ 42, സറാത് ഉബൈദ 40, സബ്ത് അൽഅലായ 37, അൽജഫർ 35, ജീസാൻ 35, മഹായിൽ 34, സബ്യ 31, അൽഖർജ് 30, സകാക 27, അബ്ഖൈഖ് 26, നജ്റാൻ 26, തരീഫ് 26, ശറൂറ 23, ഹുത്ത ബനീ തമീം 19, അഹദ് റുഫൈദ 18, അയൂൻ അൽജുവ 17, അൽഹർജ 17, റിജാൽ അൽമ 17, ഉനൈസ 15, നാരിയ 15, അൽഅയ്ദാബി 15, ഖഫ്ജി 14, റാസതനൂറ 14, ഹുറൈംല 14, ഖുലൈസ് 13, അൽനമാസ് 12, അൽഅയൂൻ 11, റിയാദ് അൽഖബ്റ 11, ഖുൻഫുദ 10, മുസാഹ്മിയ 10, മിദ്നബ് 9, ഖിയ 9, ഖൈസൂമ 9, അറാർ 9, വാദി ദവാസിർ 9, അൽസഹൻ 8, മുലൈജ 8, ശഖ്റ 8, അൽഖുറ 7, അൽഅസിയ 7, അൽമഹാനി 7, ബെയ്ഷ് 7, റാനിയ 6, ബീഷ 6, സാംത 6, മജ്മഅ 6, സുലൈയിൽ 6, അൽവജ്ഹ് 6, മഹദ് അൽദഹബ് 5, ഉമ്മു അൽദൂം 5, അൽബത്ഹ 5, സഫ്വ 5, അബൂഅരീഷ് 5, അദം 5, ഖുബാഷ് 5, സുൽഫി 5, തുമൈർ 5, ദുബ 5, മഖ്വ 4, ബൽജുറഷി 4, അൽറസ് 4, അൽഖുർമ 4, അൽമുവയ്യ 4, മൈസാൻ 4, അൽവ 4, അൽലൈത് 4, ഹബോന 4, താർ 4, ഹുത്ത സുദൈർ 4, റൂമ 4, വുതെലാൻ 4, തബർജൽ 3, ബലസ്മർ 3, അൽബഷായർ 3, തത്ലീത് 3, ഉറൈറ 3, അൽഗസല 3, അൽഷംലി 3, റാബിഗ് 3, ബദർ അൽജനൂബ് 3, ദുർമ 3, മറാത് 3, റഫാഇ അൽജംഷ് 3, റുവൈദ അൽഅർദ 3, ഹഖ്ൽ 3, ഉംലജ് 3, സാജർ 3, മൻദഖ് 2, ഹനാഖിയ 2, അൽഖൂസ് 2, നമീറ 2, അൽഖറഇ 2, തുർബ 2, അൽമജാരിദ 2, ദഹ്റാൻ അൽജനൂബ് 2, ഖുറയാത് അൽഉൗല 2, ബഖഅ 2, അൽകാമിൽ 2, റഫ്ഹ 2, അൽഖുവയ്യ 2, താദിഖ് 2, അൽബാഹ 2, മൈഖുവ 1, സ്വായർ 1, അൽഹമാന 1, അൽഅയ്സ് 1, ഖൈബർ 1, മുസൈലിഫ് 1, തുറൈബാൻ 1, ദലം 1, ബാറഖ് 1, വാദി ബിൻ ഹഷ്ബൽ 1, അൽറാഖ 1, മൗഖഖ് 1, അൽദായർ 1, അഹദ് അൽമസ്റഅ 1, യാദമഅ് 1, അൽഉവൈഖല 1, അൽദിലം 1, ഖിൽവ 1, നഫി 1, അൽബദ 1.