സൗദി അറേബ്യയിൽ ഇന്ന് 40 കൊവിഡ് മരണങ്ങള്‍; പുതിയ രോഗികള്‍‍ 3393

By Web Team  |  First Published Jun 22, 2020, 7:26 PM IST

രാജ്യത്തെ വിവിധ  ആശുപത്രികളിൽ 54,523 പേർ ചികിത്സയിൽ കഴിയുന്നു. ഇതിൽ 2045 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.


റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 40 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 1307 ആയി. 3393 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. 4045 പേർ സുഖം പ്രാപിച്ചു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,61,005ഉം രോഗമുക്തരുടെ എണ്ണം 1,01,130ഉം ആയി. 

രാജ്യത്തെ വിവിധ  ആശുപത്രികളിൽ 54,523 പേർ ചികിത്സയിൽ കഴിയുന്നു. ഇതിൽ 2045 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. പുതിയ രോഗികൾ: റിയാദ് 438, ജിദ്ദ 388, ദമ്മാം 345, മക്ക 269, ഖത്വീഫ് 217, ഹുഫൂഫ് 183, മദീന 169, ഖമീസ് മുശൈത് 150, ത്വാഇ-ഫ് 121, അബഹ 79, ഹാഇൽ 77, ഹഫർ അൽബാത്വിൻ 65,  ദഹ്റാൻ 56, സഫ്വ 56, ബുറൈദ 53, ജുബൈൽ 52, ഖോബാർ 49, അൽമുബറസ് 43, വാദി ദവാസിർ 42, യാംബു 31, അൽനമാസ് 29, തബൂക്ക് 27, മഹായിൽ 26, ബീഷ 25,  അബ്ഖൈഖ് 25, നജ്റാൻ 25, ഉനൈസ 21, ശറൂറ 20, റാസതനൂറ 16, അൽറസ് 12, അൽജഫർ 11, അഹദ് റുഫൈദ 11, അൽഖഫ്ജി 11, ജീസാൻ 11, സാംത 10, തത്ലീത് 8,  ഖുലൈസ് 8, അൽഖർജ് 8, റുവൈദ അൽഅർദ 8, അൽമജാരിദ 7, അൽബഷായർ 7, സാജർ 7, ബുഖൈരിയ 6, ബലാസ്മർ 6, നാരിയ 6, അൽഅയൂൻ 5, അൽനബാനിയ 5,  അയൂൻ അൽജുവ 5, അൽഹർജ 5, സറാത് അബീദ 5, ഖുറയാത് അൽഉൗല 5, അൽഖുർമ 4, തനൂമ 4, അൽഗസല 4, അൽഅയ്ദാബി 4, ബേയ്ഷ് 4, അൽമൻദഖ് 3, സകാക  3, ഹനാഖിയ 3, അൽഅസിയ 3, റിയാദ് അൽഖബ്റ 3, സബ്ത് അൽഅലായ 3, സൽവ 3, അൽഷനൻ 3, ഹബോണ 3, അറാർ 3, അൽഅഖീഖ് 2, അൽബാഹ 2, അൽഖുറ 2,  ഖൈബർ 2, മഹദ് അൽദഹബ് 2, അൽബദാഇ 2, അൽമുസൈലിഫ് 2, ഖുൻഫുദ 2, അൽസഹൻ 2, ഖിയ 2, റാനിയ 2, തുർബ 2, ഉമ്മു അൽദൂം 2, അൽമദ്ദ 2, അൽഖഹ്മ 2,  ദഹ്റാൻ അൽജനൂബ് 2, അൽബത്ഹ 2, മുലൈജ 2, അൽഹായ്ത് 2, മൗഖഖ് 2, അൽഅർദ 2, തുവാൽ 2, സബ്യ 2, അൽകാമിൽ 2, താർ 2, അൽദിലം 2, മജ്മഅ 2,  തുമൈർ 2, വുതെലാൻ 2, ഖിൽവ 1, വാദി അൽഫറഅ 1, അൽഉല 1, അൽഖുവാര 1, ദറഇയ 1, അൽഖുറയാത് 1, ദലം 1, സൈഹാത് 1, അബൂഅരീഷ് 1, ഫൈഫ 1, റാബിഗ്  1, ഖുബാഷ് 1, യാദമഅ 1, തരീഫ് 1, മറാത് 1, റഫാഇ അൽജംഷ് 1, റൂമ 1, ശഖ്റ 1, താദിഖ് 1, അൽവജ്ഹ് 1, ഉംലജ് 1. 

Latest Videos

click me!