സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 31 മരണം കൂടി

By Web Team  |  First Published Sep 16, 2020, 9:32 PM IST

നിലവിൽ  വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 17,178 ആയി കുറഞ്ഞു. ഇവരിൽ 1,238 പേരുടെ നില ഗുരുതരമാണ്. റിയാദ് 4, ജിദ്ദ 8, മക്ക 4, ഹുഫൂഫ് 1,  ത്വാഇഫ് 2, മുബറസ് 3, അബഹ 2, തബൂക്ക് 1, ജീസാൻ 3, അബൂ അരീഷ് 1, സബ്യ 2 എന്നിവിടങ്ങളിലാണ് പുതിയതായി മരണം സംഭവിച്ചത്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 31 പേർ കൂടി മരിച്ചു. 621 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 982 രോഗികൾ സുഖം പ്രാപിച്ചു. രാജ്യത്തെ ആകെ  മരണസംഖ്യ 4369ഉം കോവിഡ് ബാധിതരുടെ എണ്ണം 3,27,551ഉം രോഗമുക്തി കേസുകൾ 3,06,004ഉം ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 93.4 ശതമാനമായി. 

നിലവിൽ  വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 17,178 ആയി കുറഞ്ഞു. ഇവരിൽ 1,238 പേരുടെ നില ഗുരുതരമാണ്. റിയാദ് 4, ജിദ്ദ 8, മക്ക 4, ഹുഫൂഫ് 1,  ത്വാഇഫ് 2, മുബറസ് 3, അബഹ 2, തബൂക്ക് 1, ജീസാൻ 3, അബൂ അരീഷ് 1, സബ്യ 2 എന്നിവിടങ്ങളിലാണ് പുതിയതായി മരണം സംഭവിച്ചത്. 

Latest Videos

ചൊവ്വാഴ്ച പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മക്കയിലാണ്, 88. ജിദ്ദ 58, റിയാദ് 41, ഹുഫൂഫ് 37, ദമ്മാം 36, മദീന 34, യാംബു 33, മുബറസ് 26, അറാർ 13, ബൽജുറഷി 12, ഖത്വീഫ്  12, ജീസാൻ 12 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതിയതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,194 കൊവിഡ് പരിശോധനകള്‍ നടത്തി. ഇതുവരെ രാജ്യത്ത് നടത്തി ആകെ ടെസ്റ്റുകളുടെ എണ്ണം 58,68,149 ആയി. 

click me!