നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 19,854 ആയി. ഇവരില്‍ 1428 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 92.7 ശതമാനമാണ്.
റിയാദ്: സൗദി അറേബ്യയില്‍ ചൊവ്വാഴ്ച 781 കൊവിഡ് കേസുകള്‍ പുതുതായി രജിസ്റ്റര്‍ ചെയ്തു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 623 രോഗബാധിതര്‍ സുഖം പ്രാപിച്ചു. 30 പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4137 ഉം രാജ്യത്തെ മരണനിരക്ക് 1.3 ശതമാനവുമായി. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 322,237 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 298,246 ഉം ആണ്.
നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 19,854 ആയി. ഇവരില്‍ 1428 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 92.7 ശതമാനമാണ്. റിയാദ് 2, ജിദ്ദ 4, മക്ക 2, ഹുഫൂഫ് 1, മുബറസ് 1, ഹാഇല്‍ 1, അബഹ 4, ഹഫര്‍ അല്‍ബാത്വിന്‍ 3, ജീസാന്‍ 2, ബീഷ 1, മഹായില്‍ 1, സബ്യ 1, ശറൂറ 1, സാംത 1, റിജാല്‍ അല്‍മ 1, സകാക 2, അല്‍ഖൂസ് 1, ദമാദ് 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്. അതെസമയം റിയാദ് നഗരത്തില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 ആയി. ഞായറാഴ്ച പുതിയ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ജിദ്ദയിലാണ്, 62. മക്ക 58, മദീന 51, ദമ്മാം 50, റിയാദ് 43, ഹുഫൂഫ് 36, മുബറസ് 32, ഖത്വീഫ് 31, യാംബു 28, ഖമീസ് മുശൈത്ത് 22 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം. 24 മണിക്കൂറിനിടെ 48,690 കൊവിഡ് ടെസ്റ്റുകള്‍ നടന്നു. ഇതോടെ രാജ്യത്ത് ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 5,498,997 ആയി.