സൗദി അറേബ്യയില്‍ 1060 പേര്‍ക്ക് കൂടി കൊവിഡ് മുക്തി

By Web Team  |  First Published Sep 14, 2020, 8:50 PM IST

24 മണിക്കൂറിനിടെ രാജ്യത്ത് 37 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4305 ആയി.


റിയാദ്: സൗദി അറേബ്യയില്‍ 1060 കൊവിഡ് രോഗികള്‍ കൂടി സുഖം പ്രാപിച്ചു. 607 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 37 പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ്  ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 326,258ഉം രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 303,930ഉം ആയി ഉയര്‍ന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 93.1 ശതമാനമായി.  

24 മണിക്കൂറിനിടെ രാജ്യത്ത് 37 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4305 ആയി. നിലവില്‍ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ  എണ്ണം 18,023 ആയി കുറഞ്ഞു. ഇവരില്‍ 1293 പേരുടെ നില ഗുരുതരമാണ്. റിയാദ് 7, ജിദ്ദ 5, മക്ക 7, ഹുഫൂഫ് 4, ഖമീസ് മുശൈത്ത് 1, ഹാഇല്‍ 4, അബഹ 4, അബൂഅരീഷ് 1,  സബ്യ 1, അറാര്‍ 2, ഹായ്ത് 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്. തിങ്കളാഴ്ച പുതിയ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മക്കയിലാണ്, 73.  ജിദ്ദ 65, ഹുഫൂഫ് 46, റിയാദ് 42, മദീന 38, മുബറസ് 26, ദമ്മാം 26, ഹാഇല്‍ 21, ത്വാഇഫ് 17, ദഹ്‌റാന്‍ 16, ഖത്വീഫ് 15, ജീസാന്‍ 14 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍  പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,025 കോവിഡ് ടെസ്റ്റുകള്‍ നടത്തി. ഇതുവരെ രാജ്യത്തുണ്ടായ ആകെ ടെസ് റ്റുകളുടെ എണ്ണം 5,766,502 ആയി.

Latest Videos

click me!