പതുതായി 3123 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തു ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 167,267 ആയി.
റിയാദ്: സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി അറുപത്തി ഏഴായിരം കടന്നു. എന്നാൽ രോഗമുക്തി ലഭിക്കുന്നവരുടെ എണ്ണത്തിൽ വലിയ പുരോഗതി. ഇതുവരെ രോഗമുക്തി ലഭിച്ചത് 67 ശതമാനത്തിൽ അധികം ആളുകൾക്ക്. കോവിഡ് ബാധിച്ചു ബുധനാഴ്ച മരിച്ചത് 41 പേർ.
പതുതായി 3123 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തു ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 167,267 ആയി. എന്നാൽ ഇതിൽ 67.4 ശതമാനം ആളുകളുടെയും രോഗം ഭേദമായി. ഇന്ന് 2912 പേർക്ക് കൂടി രോഗം ഭേദമായതോടെ ഇതുവരെ രോഗമുക്തി ലഭിച്ചത് 112,797 പേർക്കാണ്.
undefined
നിലവിൽ 53083 പേരാണ് ചികിത്സയിലുള്ളത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു സൗദിയിൽ 41 പേര് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 1387 ആയി.
തുടർച്ചയായി ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്ന റിയാദിൽ ഇന്നലെയും ഇന്നും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. ഇന്ന് റിയാദിൽ 225 പേർക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.
കൂടുതൽ പേരിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് ഹഫൂഫിൽ 343, ദമ്മാം 286, തായിഫ് 284, മക്ക 278 എന്നിങ്ങനെയാണ്.