ശനിയാഴ്ച 551 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1078 പേർ പുതിയ രോഗമുക്തി കേസുകളുണ്ടായി. 28 പേർ 24 മണിക്കൂറിനിടെ മരിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 94 ശതമാനവും മരണ നിരക്ക് 1.4 ശതമാനവുമാണ്.
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് പരിശോധനകളുടെ എണ്ണം 60 ലക്ഷം കവിഞ്ഞു. ശനിയാഴ്ച 43,032 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,009,916 ആയി. ഇത്രയും പരിശോധന നടത്തിയപ്പോൾ ആകെ കണ്ടെത്തിയ പോസിറ്റീവ് കേസുകൾ 329271 ആണ്. അതിൽ 309430 രോഗികളാണ് ഇതുവരെ സുഖം പ്രാപിച്ചത്. 4458 പേർ ഇതിനകം മരണത്തിന് കീഴടങ്ങി. ബാക്കി 15383 പേർ രാജ്യത്തെ വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. അതിൽ 1166 പേരുടെ നില ഗുരുതരമാണ്.
ശനിയാഴ്ച 551 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1078 പേർ പുതിയ രോഗമുക്തി കേസുകളുണ്ടായി. 28 പേർ 24 മണിക്കൂറിനിടെ മരിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 94 ശതമാനവും മരണ നിരക്ക് 1.4 ശതമാനവുമാണ്. റിയാദ് 2, ജിദ്ദ 5, മക്ക 4, മദീന 1, ഹുഫൂഫ് 1, ത്വാഇഫ് 1, ബുറൈദ 1, അബഹ 3, ജീസാൻ 4, ബീഷ 1, അബൂ അരീഷ് 3, അൽബാഹ 1, അഹദ് മസറ 1 എന്നിവിടങ്ങളിലാണ് ശനിയാഴ്ച മരണങ്ങൾ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ജിദ്ദയിലാണ്, 51. മക്ക 50, മദീന 42, ഹുഫൂഫ് 37, യാംബു 31, റിയാദ് 29, മുബറസ് 24, ബൽജുറഷി 24, ദഹ്റാൻ 16, ഹാഇൽ 16, ജീസാൻ 15, ദമ്മാം 13, ഖത്വീഫ് 13, ജുബൈൽ 12 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.