സൗദി അറേബ്യയിൽ 448 പേർ കൂടി കൊവിഡ് മുക്തരായി

By Web Team  |  First Published Nov 20, 2020, 8:01 PM IST

രോഗബാധിതരായി രാജ്യത്തെ വിവിധ ആശുപത്രികളിലും വീടുകളിലും ക്വാറന്റീനിൽ കഴിയുന്നവരുടെ എണ്ണം 6664 ആയി കുറഞ്ഞു. ഇതിൽ 793 പേർ മാത്രമാണ്  ഗുരുതരാവസ്ഥയിലുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. 


റിയാദ്: സൗദി അറേബ്യയിൽ വെള്ളിയാഴ്ച 448 പേർ കൂടി കോവിഡ് മുക്തരായി. 286 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 16 പേർ  കൊവിഡ് മൂലം മരിച്ചു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 354813 ആയി. രോഗമുക്തരുടെ ആകെ എണ്ണം 342404 ആയി ഉയർന്നു. ആകെ മരണസംഖ്യ 5745 ആണ്.  

രോഗബാധിതരായി രാജ്യത്തെ വിവിധ ആശുപത്രികളിലും വീടുകളിലും ക്വാറന്റീനിൽ കഴിയുന്നവരുടെ എണ്ണം 6664 ആയി കുറഞ്ഞു. ഇതിൽ 793 പേർ മാത്രമാണ്  ഗുരുതരാവസ്ഥയിലുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.6 ശതമാനമാണ്. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 24  മണിക്കൂറിനിടെ രാജ്യത്ത് പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് റിയാദിലാണ്, 76. ഹാഇൽ 30, മദീന 28, ദമ്മാം 15, ത്വാഇഫ് 11, ജിദ്ദ 11, ജിദ്ദ  11, ബുറൈദ 7, ഉനൈസ 6, മക്ക 6, യദമഅ 6, അഖീഖ് 5, ഖുൻഫുദ 5, തബൂക്ക് 5, യാംബു 4 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കൊവിഡ്  രോഗികളുടെ എണ്ണം.

Latest Videos

click me!