നിലവില്‍ കൊവിഡ് രോഗികളായ 57,719 പേർ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിൽ തുടരുകയാണ്. ഇതിൽ 2285 പേരുടെ നില ഗുരുതരമാണ്.
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് തിങ്കളാഴ്ച 48 പേർ മരിച്ചു. 3943 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 2627 പേർ ഇന്ന് സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,86,436ഉം രോഗമുക്തരുടെ എണ്ണം 1,27,118ഉം ആയി. മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 1599 ആയി.
നിലവില്‍ കൊവിഡ് രോഗികളായ 57,719 പേർ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിൽ തുടരുകയാണ്. ഇതിൽ 2285 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. റിയാദ്, ജിദ്ദ, തബൂക്ക്, മദീന, ഖോബാർ, ജീസാൻ, അൽബാഹ, അറാർ, അൽഖുവയ്യ എന്നിവിടങ്ങളിലാണ് ഞായറാഴ്ച മരണങ്ങൾ സംഭവിച്ചത്.
പുതിയ രോഗികൾ: ഹുഫൂഫ് 433, റിയാദ് 363, ദമ്മാം 357, മക്ക 263, ഖത്വീഫ് 219, ജിദ്ദ 212, ത്വാഇഫ് 208, അൽമുബറസ് 196, മദീന 169, അബഹ 166, ഖമീസ് മുശൈത് 134, ഖോബാർ 103, ഹഫർ അൽബാത്വിൻ 86, ദഹ്റാൻ 76, ജുബൈൽ 67, മഹായിൽ 61, ബുറൈദ 59, ഹാഇൽ 57, സഫ്വ 49, ഉനൈസ 40, നജ്റാൻ 39, ബീഷ 31, അബ്ഖൈഖ് 22, ഹുത്ത സുദൈർ 21, അൽഖഫ്ജി 20, അൽഖർജ് 20, മജ്മഅ 20, അൽഅയൂൻ 19, തബൂക്ക് 19, സാംത 18, യാംബു 17, അൽജഫർ 16, അൽഅസിയ 14, അൽനമാസ് 14, തുറൈബാൻ 12, നാരിയ 12, മിദ്നബ് 10, മുലൈജ 10, ഹുത്ത ബനീ തമീം 10, അൽഉല 8, ബുഖൈരിയ 8, ഖുറയാത് അൽഉൗല 8, ജീസാൻ 8, ശറൂറ 8, വാദി ദവാസിർ 8, അൽബദീന 7, അയൂൻ അൽജുവ 7, അൽബത്ഹ 7, ബഖഅ 7, അൽമഹാനി 6, റാനിയ 6, അൽഹർജ 6, റിജാൽ അൽമ 6, അൽഅയ്ദാബി 6, മഖ്വ 5, ബലസ്മർ 5, അൽബഷായർ 5, തത്ലീത് 5, താദിഖ് 5, അൽഖൈസൂമ 4, അൽഅർദ 4, റാബിഗ് 4, അറാർ 4, ദവാദ്മി 4, അൽബാഹ 3, ബൽജുറഷി 3, അൽനബാനിയ 3, അൽഖുവാര 3, ദറഇയ 3, റിയാദ് അൽഖബ്റ 3, തുർബ 3, ദഹ്റാൻ അൽജനൂബ് 3, അൽഷംലി 3, ഹബോന 3, താർ 3, അൽദിലം 3, വുതെലാൻ 3, അൽബദ 3, അൽവജ്ഹ് 3, ദുബ 3, അൽഖുറ 2, അൽഖൂസ് 2, അൽമുവയ്യ 2, അൽസൻ 2, അൽഖഹ്മ 2, അഹദ് റുഫൈദ 2, മൗഖഖ് 2, അബൂഅരീഷ് 2, അൽമുവസം 2, അൽഹറദ് 2, ബേയ്ഷ് 2, സബ്യ 2, അഹദ് അൽമസ്റഅ 2, ഖുലൈസ് 2, ബദർ അൽജനൂബ് 2, യാദമഅ 2, റൂമ 2, സാജർ 2, ശഖ്റ 2, അൽമൻദഖ് 1, ഖിൽവ 1, ഖൈബർ 1, മഹദ് അൽദഹബ് 1, ഉഖ്ലത് അൽസുഖൂർ 1, അൽമുസൈലിഫ് 1, ഖിയ 1, അൽമദ്ദ 1, തനൂമ 1, സൽവ 1, ഉറൈറ 1, അൽദിബിയ 1, അൽഹയ്ത് 1, അൽദർബ് 1, തുവാൽ 1, ഖുബാഷ് 1, ഉംലജ് 1, ദറഇയ 1, ദുർമ 1, ഹുറൈംല 1, തുമൈർ 1, ഹഖ്ൽ 1.