4,50,000 ചതുരശ്ര മീറ്റർ വിസ്തൃതി, 45,000 കാണികളെ ഉൾക്കൊള്ളും; വമ്പൻ അന്താരാഷ്ട്ര സ്റ്റേഡിയം റിയാദിലൊരുങ്ങുന്നു

By Web TeamFirst Published Aug 4, 2024, 2:59 PM IST
Highlights

വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ രൂപകൽപ്പന ചെയ്തതാണ് സ്റ്റേഡിയം. ഷോപ്പുകളും റെസ്റ്റോറൻറുകളും ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളും സ്റ്റേഡിയം കോംപ്ലക്സിനുള്ളിൽ ഉണ്ടാവും.

റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ മറ്റൊരു അന്താരാഷ്ട്ര സ്റ്റേഡിയം കൂടി നിർമിക്കുന്നു. റിയാദ് നഗരത്തിന്‍റെ തെക്കുപടിഞ്ഞാറായാണ് അന്താരാഷ്ട്ര നിലവാരത്തിലെ ഐക്കണിക് സ്റ്റേഡിയം നിർമിക്കുന്നത്. സൗദി റോഷൻ ഗ്രൂപ്പ് നിർമാണം. 4,50,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള സ്റ്റേഡിയത്തിൽ 45,000 കാണികളെ ഉൾക്കൊള്ളാനാവും. 

വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ രൂപകൽപ്പന ചെയ്തതാണ് സ്റ്റേഡിയം. ഷോപ്പുകളും റെസ്റ്റോറൻറുകളും ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളും സ്റ്റേഡിയം കോംപ്ലക്സിനുള്ളിൽ ഉണ്ടാവും. മധ്യഭാഗത്താണ് പ്രധാന സ്റ്റേഡിയം. മേൽക്കൂര തുറന്നതും പരസ്പരബന്ധിതവുമായ രൂപകൽപനയിൽ പദ്ധതിക്ക് കീഴിലെ വിവിധ സ്ഥാപനങ്ങളെ തടസ്സമില്ലാത്ത രീതിയിൽ ബന്ധിപ്പിക്കുന്നു. പദ്ധതി റിയാദിെൻറ തെക്കുപടിഞ്ഞാറൻ ഭാഗത്തെ ഒരു പ്രധാന നാഴികക്കല്ലായി മാറുമെന്ന് റോഷൻ ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തിളങ്ങുന്ന ക്രിസ്റ്റൽ ഡിസൈനാണ് റോഷൻ സ്റ്റേഡിയത്തെ വ്യത്യസ്തമാക്കുന്നത്. സ്റ്റേഡിയത്തിന് ചുറ്റുമുള്ള പ്രദേശത്തിെൻറ ആകാശത്തിന് മനോഹാരികത നൽകാൻ അതിന്‍റെ അരികുകളുടെ രൂപകൽപന ഉയർന്ന നിലയിലാണ്.

Latest Videos

Read Also -  400 അടിയിലേറെ ആഴം; ഐന്‍ ഹീത്ത് ഗുഹയിൽ നീന്തുന്നതിനിടെ പാറ ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

സൗദിയുടെ മധ്യമേഖലയിലെ നഗരഘടനയും വാസ്തുവിദ്യാ സവിശേഷതകളും പ്രതിഫലിപ്പിക്കുന്നതാണ് ഡിസൈൻ. വിനോദ, സാംസ്കാരിക, സാമൂഹിക പരിപാടികൾക്ക് പുറമേ ഏറ്റവും പ്രമുഖമായ അന്താരാഷ്‌ട്ര കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങൾക്കും അനുസൃതമായ രീതിയിലാണ് സ്റ്റേഡിയം രൂപകൽപ്പന ചെയ്തിരിക്കുന്നത്. സൗരോർജ്ജം പോലുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തും. പകൽ സമയങ്ങളിൽ സ്റ്റേഡിയത്തിലേക്കുള്ള സൂര്യപ്രകാശത്തിെൻറ പ്രവേശനം നിയന്ത്രിക്കുന്നതിനൊപ്പം വായുസഞ്ചാരം വർധിപ്പിക്കുന്നതിനും മതിയായ വെൻറിലേഷൻ ഉറപ്പാക്കുന്നതിനും സഹായിക്കുന്നതാണ് മേൽക്കൂരയുടെ രൂപകൽപ്പനയെന്ന് പ്രസ്താവനയിൽ പറഞ്ഞു.

ഒരു മൾട്ടി-അസറ്റ് റിയൽ എസ്റ്റേറ്റ് ഡെവലപ്പറായി മാറാനുള്ള റോഷൻ ഗ്രൂപ്പിെൻറ തന്ത്രപരമായ സമീപനം ഈ പദ്ധതി ഉൾക്കൊള്ളുന്നുവെന്ന് സി.ഇ.ഒ ഖാലിദ് ജൗഹർ പറഞ്ഞു. റിയാദ് നഗരവാസികൾക്ക് ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും മികച്ച അനുഭവം പ്രദാനം ചെയ്യുന്നതിനും സഹായിക്കുന്ന ഈ അഭിലാഷ പദ്ധതി അവതരിപ്പിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിെൻറ താൽപര്യം ഇത് വർധിപ്പിക്കുന്നുവെന്നും സി.ഇ.ഒ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!