വിസാ കാലാവധി അവസാനിച്ച പ്രവാസികള്‍ക്ക് ഒമാനില്‍ പ്രവേശിക്കാനാവില്ലെന്ന് സുപ്രീം കമ്മിറ്റി

By Web Team  |  First Published Oct 15, 2020, 5:59 PM IST

നിലവില്‍ പുതിയ വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ ,സാധുതയുള്ള വിസയുണ്ടെങ്കില്‍ പ്രവാസികള്‍ക്കൊപ്പം കുടുംബത്തിനും രാജ്യത്ത് പ്രവേശിക്കാം. 


മസ്‍കത്ത്: തൊഴില്‍ വിസയുടെ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് ഒമാനില്‍ പ്രവേശിക്കാനാവില്ല. സുപ്രീം കമ്മിറ്റി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് ബ്രിഗേഡിയര്‍ സൈദ് അല്‍ അസ്‍മിയാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ പുതിയ വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ ,സാധുതയുള്ള വിസയുണ്ടെങ്കില്‍ പ്രവാസികള്‍ക്കൊപ്പം കുടുംബത്തിനും രാജ്യത്ത് പ്രവേശിക്കാം. സുപ്രീം കമ്മിറ്റി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുള്ള സഹകരണത്തിന് സ്വദേശികളോടും പ്രവാസികളോടും അല്‍ അസ്‍മി നന്ദി അറിയിച്ചു.  യാത്രാ വിലക്ക് ലംഘിക്കുന്നതിനും മാസ്‍ക് ധരിക്കാത്തതിനുമൊക്കെ ചില നിയമലംഘനങ്ങള്‍ പിടിക്കപ്പെടുന്നുണ്ട്. ഇവ പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിന് മുമ്പ് എത്രയും വേഗം പിഴകള്‍ അടച്ചുതീര്‍ക്കണണെന്നും അദ്ദേഹം പറഞ്ഞു.

Latest Videos

click me!