അറബിക്കടലിലെ ന്യൂനമര്‍ദ്ദം; ഒമാനില്‍ തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യത

By Web Team  |  First Published Aug 3, 2024, 6:18 PM IST

ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പില്‍ പറയുന്നത്. 

rainfall alert in oman from monday

മസ്കറ്റ്: ഒമാനില്‍ തിങ്കളാഴ്ച മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. തിങ്കളാഴ്ച വൈകുന്നേരം മുതൽ ( ഓഗസ്റ്റ് 7 ) ബുധനാഴ്ച വരെ അറബിക്കടലിൽ നിന്നുള്ള ന്യൂനമർദം ഒമാനെ ബാധിച്ചേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോർട്ടുകളില്‍ പറയുന്നത്.

ഒമാനിലെ മിക്ക  ഗവർണറേറ്റുകളിലും കാർമേഘങ്ങൾ  രൂപപ്പെടുമെന്നും തെക്കൻ അൽ ബത്തിന, അൽ ദഖിലിയ, മസ്‌കറ്റ്, വടക്കൻ  അൽ ബത്തിന, അൽ ദാഹിറ, അൽ ബുറൈമി, വടക്കൻ  അൽ ശർഖിയ, തെക്കൻ  അൽ ശർഖിയ, മുസന്ദം എന്നീ ഗവർണറേറ്റുകളിൽ ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

Latest Videos

Read Also -  ഒരു വര്‍ഷമായി ടിക്കറ്റ് വാങ്ങുന്നു, വീട്ടിലിരുന്നപ്പോൾ അപ്രതീക്ഷിത ഫോൺ കോൾ; പ്രവാസിക്ക് 34 കോടിയുടെ സമ്മാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image