ഗാസയിലേക്ക് 20 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ കൂടി അയച്ച് ഖത്തര്‍

By Web TeamFirst Published Dec 22, 2023, 9:35 PM IST
Highlights

ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ്, ഖത്തര്‍ റെഡ് ക്രസന്റ് എന്നിവ സംയുക്തമായാണ് മാനുഷിക സഹായങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ദോഹ: ഗാസക്ക് വീണ്ടും സഹായവുമായി ഖത്തർ. 20 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ കൂടി ഗാസയിലേക്ക് ഖത്തർ അയച്ചു. ഖത്തറിന്റെ 47-ാമത് വിമാനം വ്യാഴാഴ്ച അല്‍ അരിഷിലെത്തി. ഭക്ഷ്യ വസ്തുക്കളും മരുന്നും ശൈത്യകാല വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളാണ് ഖത്തര്‍ സായുധസേന വിമാനത്തില്‍ എത്തിച്ചത്.

ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ്, ഖത്തര്‍ റെഡ് ക്രസന്റ് എന്നിവ സംയുക്തമായാണ് മാനുഷിക സഹായങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഒക്ടോബര്‍ 7 മുതല്‍ ഇതുവരെ 47 വിമാനങ്ങളാണ് ഖത്തര്‍ ഗാസയിലേക്ക് അയച്ചത്. ഇവയില്‍ ആകെ 1501 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ അല്‍ അരിഷി വഴി എത്തിച്ചു. 

Latest Videos

Read Also -  3,000 റിയാൽ ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം, ഒടുവിൽ പെരുവഴിയിൽ; ദുരിതക്കയം താണ്ടി11 മലയാളികൾ നാട്ടിലേക്ക്

ഖത്തറില്‍ വനിതാ ജീവനക്കാരുടെ തൊഴില്‍ സമയം കുറയ്ക്കുന്നു

ദോഹ: സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള സര്‍ക്കാര്‍ ജോലിക്കാരായ ഖത്തരി സ്ത്രീകളുടെ തൊഴില്‍ സമയം കുറക്കാന്‍ പദ്ധതി. ഇതിന്റെ പൈലറ്റ് പദ്ധതി ഈ വര്‍ഷം മധ്യകാല അവധിക്കാലത്ത് നടപ്പാക്കും. 

ഈ ​മാ​സം 24 മു​ത​ല്‍ ജ​നു​വ​രി നാ​ലു വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ദ്ധ​തി പ്രാ​വ​ര്‍ത്തി​ക​മാ​ക്കും. സര്‍ക്കാര്‍ ജീവനക്കാരായ സ്വദേശി സ്ത്രീകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള ഖത്തരി സ്ത്രീകളുടെ ജോലി സമയം ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം.

തൊ​ഴി​ല്‍ സ​മ​യം കു​റ​ക്കു​ന്ന​തു​ കൊ​ണ്ടു​ണ്ടാ​കു​ന്ന ഗു​ണ​ങ്ങ​ളും ബുദ്ധിമുട്ടുകളും സി​വി​ല്‍ സ​ര്‍വി​സ് ആ​ൻ​ഡ് ഗ​വ​ണ്‍മെ​ന്റ് ഡെ​വ​ല​പ്മെ​ന്റ് ബ്യൂ​റോ​യും വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വും വി​ല​യി​രു​ത്തുകയും ചെയ്യും. സ്ത്രീ​ശാ​ക്തീ​ക​ര​ണ​വും സ്ത്രീ​ക​ളി​ലെ അ​മി​ത സ​മ്മ​ര്‍ദം കു​റ​ക്ക​ലുമാണ് പദ്ധതിയുടെ ലക്ഷ്യം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

click me!