ഒമാനിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്നു മുതല്‍ 30 ശതമാനം ജീവനക്കാര്‍ മാത്രം

By Web Team  |  First Published Jul 12, 2020, 9:06 PM IST

ജീവനക്കാര്‍ ഓഫീസുകളിലെത്തുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് എല്ലാ മന്ത്രാലയങ്ങളും പ്രത്യേകം സര്‍ക്കുലര്‍ പുറത്തിറക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് അത്യാവശ്യമായി വേണ്ട സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമേ ഓഫീസുകളിലെത്താവൂ എന്നാണ് അറിയിപ്പ്. 


മസ്‍കത്ത്: ഒമാനിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ എണ്ണം 30 ശതമാനത്തില്‍ കുടരുതെന്ന് നിര്‍ദേശം. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് തീരുമാനം. ഇന്നുമുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇത്തരത്തിലായിരിക്കും ഓഫീസുകളിലെ ക്രമീകരണം.

ജീവനക്കാര്‍ ഓഫീസുകളിലെത്തുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് എല്ലാ മന്ത്രാലയങ്ങളും പ്രത്യേകം സര്‍ക്കുലര്‍ പുറത്തിറക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് അത്യാവശ്യമായി വേണ്ട സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമേ ഓഫീസുകളിലെത്താവൂ എന്നാണ് അറിയിപ്പ്. ഇങ്ങനെ ഓഫീസുകളില്‍ വരുന്നവര്‍ കൊവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രിസഭയുടെ ജനറല്‍ സെക്രട്ടേറിയറ്റ് അറിയിച്ചു. ജീവനക്കാരില്‍ 50 ശതമാനം പേര്‍ക്ക് ഓഫീസുകളിലെത്താന്‍ മേയ് 27 മുതല്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇത് 30 ശതമാനമാക്കി കുറയ്ക്കണമെന്ന് സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരുടെ എണ്ണം കുറച്ചത്. 

Latest Videos

click me!