നേരത്തേയുണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്ഥമായി അബാദാബിയില്‍ പ്രവേശിക്കാന്‍ ഇപ്പോള്‍ പി.സി.ആര്‍ പരിശോധനാ ഫലം ആവശ്യമില്ല. മറിച്ച് 48 മണിക്കൂറിനിടെയുള്ള ലേസര്‍ ഡി.പി.ഐ ടെസ്റ്റിലോ അല്ലെങ്കില്‍ പി.സി.ആര്‍ പരിശോധനയിലോ നെഗറ്റീവ് ആയിരുന്നാല്‍ അബുദാബിയിലേക്ക് പ്രവേശനം അനുവദിക്കും.
അബുദാബി: അബുദാബി എമിറേറ്റില്‍ പ്രവേശിച്ച ശേഷം തുടര്‍ച്ചയായ ആറ് ദിവസങ്ങള്‍ അവിടെ താമസിച്ചവര്‍ ആറാമത്തെ ദിവസം കൊവിഡ് പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാകണം. ഇന്ന് മുതലാണ് ഇത് സംബന്ധിച്ച പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.
നേരത്തേയുണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്ഥമായി അബാദാബിയില്‍ പ്രവേശിക്കാന്‍ ഇപ്പോള്‍ പി.സി.ആര്‍ പരിശോധനാ ഫലം ആവശ്യമില്ല. മറിച്ച് 48 മണിക്കൂറിനിടെയുള്ള ലേസര്‍ ഡി.പി.ഐ ടെസ്റ്റിലോ അല്ലെങ്കില്‍ പി.സി.ആര്‍ പരിശോധനയിലോ നെഗറ്റീവ് ആയിരുന്നാല്‍ അബുദാബിയിലേക്ക് പ്രവേശനം അനുവദിക്കും. നേരത്തെ ദ്രുത പരിശോധനയ്ക്കൊപ്പവും ആറ് ദിവസത്തിനിടെയുള്ള പി.സി.ആര്‍ പരിശോധനാ ഫലം പ്രവേശനത്തിന് നിര്‍ബന്ധമായിരുന്നു.
undefined
അതേസമയം അബുദാബിയില്‍ പ്രവേശിച്ച സന്ദര്‍ശകരും സ്ഥിരതാമസക്കാരും ആറാമത്തെ ദിവസം കൊവിഡ് പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകണം. അബുദാബി മീഡിയാ ഓഫീസ് പുറത്തുവിട്ട അറിയിപ്പുകളിലാണ് ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്. പരിശോധനകള്‍ വര്‍ദ്ധിപ്പിച്ച് രോഗനിയന്ത്രണം സാധ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റി ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
ശാസ്ത്രീയ പഠനങ്ങള്‍ പ്രകാരം, രോഗമുള്ള ഒരാളില്‍ വൈറസിന്റെ ഇന്‍കുബേഷന്‍ കാലാവധിയുടെ പകുതിയിലാണ് പരിശോധനകളില്‍ വൈറസ് സാന്നിദ്ധ്യം കണ്ടെത്താന്‍ ഏറ്റവും സാധ്യതയുള്ളതെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച കുറിപ്പ് വ്യക്തമാക്കുന്നു.