അബുദാബിയില്‍ ഒന്നര ലക്ഷത്തിലധികം പേരെ ക്വാറന്റീനിലാക്കിയതായി അധികൃതര്‍

By Web Team  |  First Published Sep 20, 2020, 11:03 AM IST

കൊവിഡ് രോഗികള്‍ക്കും അവരുമായി സമ്പര്‍ക്കത്തിലിരുന്നവര്‍ക്കും വേണ്ടി അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് ക്വാറന്റീന്‍ സംവിധാനങ്ങള്‍ തയ്യാറാക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 


അബുദാബി: അബുദാബിയില്‍ ഇതുവരെ ഒന്നര ലക്ഷത്തോളം പേരെ ക്വാറന്റീനിലാക്കിയതായി അധികൃതര്‍ അറിയിച്ചു. പ്രത്യേകമായി തയ്യാറാക്കിയ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കുകയോ അല്ലെങ്കില്‍ വീടുകളില്‍ തന്നെ ഐസൊലേഷന്‍ നിര്‍ദേശിക്കപ്പെട്ടവരോ ആണിവര്‍. നിലവില്‍ എഴുപതിലധികം ഐസൊലേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അബുദാബി ആരോഗ്യ വകുപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

കൊവിഡ് രോഗികള്‍ക്കും അവരുമായി സമ്പര്‍ക്കത്തിലിരുന്നവര്‍ക്കും വേണ്ടി അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് ക്വാറന്റീന്‍ സംവിധാനങ്ങള്‍ തയ്യാറാക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അന്താരാഷ്‍ട്ര യാത്രക്കാര്‍ക്ക് ബാധകമായ ക്വാറന്റീന്‍ ഐസൊലേഷന്‍ നിര്‍ദേശങ്ങള്‍ നേരത്തെ തന്നെ അധികൃതര്‍ പുറത്തുവിട്ടിരുന്നു. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനാണ് അബുദാബിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് രോഗികളോ അവരുമായി സമ്പര്‍ക്കത്തില്‍ വരുന്നവരോ ഹോം ഐസൊലേഷനില്‍ കഴിയുന്ന സ്ഥലങ്ങളില്‍ നോട്ടീസുകള്‍ പതിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Latest Videos

click me!